|    May 29 Mon, 2017 1:24 pm
FLASH NEWS

ദുബായില്‍ സീതിഹാജി ഫുട്‌ബോള്‍ മല്‍സരത്തിന് തുടക്കമായി

Published : 28th February 2016 | Posted By: swapna en

sitihaji
ദുബയ്: മലപ്പുറം ജില്ലാ ദുബയ്് കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച പത്താമത് സീതി ഹാജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ന് പ്രൗഡോജല തുടക്കം. കഴിഞ്ഞ ഒന്‍പത് വര്‍ഷം പ്രവാസലോകത്തെ കാല്‍പന്തു പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം സി.പി ജോണ്‍ കളിക്കാരെ പരിചയപെട്ടുകൊണ്ട് തുടക്കം കുറിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമുക്കന്‍ യാഹുമോന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ചലച്ചിത്ര താരം ഷിജു റഷീദ് മുഖ്യാഥിതിയായിരുന്നു.  യു.എ.കെ.സി.സി പ്രസിഡന്റ് ഡോ: പുത്തൂര്‍ റഹ്മാന്‍, റീജന്‍സി ഗ്രൂപ്പ് എം.ഡി ഡോ: അന്‍വര്‍ അമീന്‍, നെല്ലറ ഗ്രൂപ്പ് എം.ഡി ഷംസുദ്ദീന്‍,സിയാം ഫുഡ് എം.ഡി ജമാല്‍, സൈനുദ്ദീന്‍ അള്‍ട്ടിമ, ജുനൈദ് വാള്‍സ്ട്രീറ്റ്,അല്‍ കസര്‍ എം.ഡി ബാബു എടക്കുളം,ജാസിം മുഹമ്മദലി ഫ്‌ലോറല്‍ ഫ്രൂട്‌സ് ,സീബ്രീസ് പ്രതിനിധി യൂനുസ്,ആക്‌സെസ്സ് ക്ലീനിക് പ്രതിനിധി റോണി, ദുബയ്് കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡന്റ് ഉസ്മാന്‍ തലശ്ശേരി, ജന:സെക്രട്ടറി ഇബാര്‍ഹിം മുറിച്ചാണ്ടി,ജനതാദള്‍ നേതാവ് രാജന്‍ കൊളവിപ്പാലം എന്നിവര്‍ സംബന്ധിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി ജന:കണ്‍വീനര്‍ ഹംസ ഹാജി മട്ടുമ്മല്‍ നന്ദി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day