|    Sep 26 Tue, 2017 11:49 pm
Home   >  Todays Paper  >  Page 1  >  

ദുബയ് വിമാന സര്‍വീസ് മുടങ്ങി

Published : 5th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ബുധനാഴ്ചയുണ്ടായ വിമാനാപകടം ദുബയിലേക്കുള്ള വിമാനസര്‍വീസിനെ ബാധിച്ചു. ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേ ലഭ്യമല്ലാത്തതാണു വിമാന സര്‍വീസ് മുടങ്ങാന്‍ കാരണം. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ പൂര്‍ണമായും റദ്ദാക്കി. എയര്‍ ഇന്ത്യ, ജറ്റ് എയര്‍വേസ് വിമാനങ്ങള്‍ ദുബയ് വിമാനത്താവളത്തിനു തൊട്ടടുത്തുള്ള വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. തിരുവനന്തപുരത്തുനിന്നെത്തിയ എമിറേറ്റ്‌സ് വിമാനം റണ്‍വേയില്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ദുബയ് വിമാനത്താവളത്തിലെ പ്രവര്‍ത്തനം ബുധനാഴ്ച നിര്‍ത്തിവച്ചിരുന്നു. ഇന്നുമുതല്‍ ഈ മാസം ഏഴു വരെ ദുബയ് വിമാനത്താവളത്തില്‍ പരിമിതമായ വിമാനങ്ങള്‍ക്കു മാത്രമേ പ്രവേശിക്കാന്‍ അനുമതിനല്‍കൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക