|    Mar 29 Wed, 2017 9:12 am

ദുബയ് വിമാനാപകടം: 7,000 ഡോളര്‍ നഷ്ടപരിഹാരം

Published : 11th August 2016 | Posted By: SMR

ദുബയ്: ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ അപകടത്തില്‍പ്പെട്ട തിരുവനന്തപുരം-ദുബയ് എമിറേറ്റ്‌സ് വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാര്‍ക്കും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് 7000 അമേരിക്കന്‍ ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കും. യാത്രക്കാരുടെ ലഗേജുകളും രേഖകളും നഷ്ടപ്പെട്ടതിന് 2000 ഡോളറാണ് കണക്കാക്കിയിരിക്കുന്നത്. അപകടത്തെ ത്തുടര്‍ന്നുണ്ടായ മാനസികസംഘര്‍ഷത്തിനും സമയനഷ്ടത്തിനുമായി ഓരോ ആള്‍ക്കും 5000 ഡോളര്‍ വീതവും നല്‍കും. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ വിമാനത്തിലുണ്ടായിരുന്ന ഓരോ യാത്രക്കാരനും എമിറേറ്റ്‌സ് അധികൃതര്‍ കൈമാറി. അന്നത്തെ യാത്രാരേഖകളും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കുന്ന മുറയ്ക്ക് പണം അയക്കുമെന്നും വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day