|    Mar 26 Sun, 2017 4:28 pm
FLASH NEWS

ദുബയ് വിമാനത്തിലെ തീപ്പിടിത്തം: ദൃശ്യം പകര്‍ത്തിയത് 17കാരി റിയ

Published : 13th August 2016 | Posted By: SMR

ദുബയ്: ലാന്‍ഡിങിനിടെ തീപ്പിടിത്തമുണ്ടായ ദുബയ് എമിറേറ്റ്‌സ് വിമാനത്തിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് 17കാരിയായ പെണ്‍കുട്ടി. ആറു വര്‍ഷത്തോളമായി യുഎസില്‍ താമസിക്കുന്ന ന്യൂയോര്‍ക്കിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി റിയ ജോര്‍ജ് ആണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ദൃശ്യത്തിനു പിന്നില്‍.
യാത്രക്കാരുടെ പ്രതികരണമാണ് ദൃശ്യം പകര്‍ത്താന്‍ പ്രേരിപ്പിച്ചതെന്ന് റിയ ജോര്‍ജ് പറയുന്നു. വിമാന ജീവനക്കാര്‍ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാന്‍ സാഹസിക ശ്രമം നടത്തുന്നതിനിടെ, യാത്രക്കാര്‍ തങ്ങളുടെ ബാഗുകള്‍ സംരക്ഷിക്കാനാണ് ശ്രമം നടത്തിയത്. ജീവന്‍ പോലും നഷ്ടപ്പെടാനുള്ള സാധ്യത മുന്നിലെത്തുമ്പോള്‍ തങ്ങളുടെ ബാഗുകളും മറ്റും സുരക്ഷിതമാക്കാനുള്ള മനസ്ഥിതി സ്വാര്‍ഥതയുള്ളതായി തോന്നി. എത്രയും പെട്ടെന്ന് ഞങ്ങള്‍ക്ക് പുറത്തിറങ്ങണമായിരുന്നു. വിമാനം കത്തിയമര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു.
മിനിറ്റുകള്‍ വൈകിയെങ്കില്‍ ഒരുപക്ഷേ ജീവന്‍ നഷ്ടപ്പെടാം. വിമാനത്തിലെ ജോലിക്കാരുടെ ശ്രമത്തെ അഭിനന്ദിക്കുന്നതായും റിയ പറഞ്ഞു. ഓക്‌സിജന്‍ മാസ്‌കുകള്‍ തൂങ്ങിയിറങ്ങിയപ്പോഴും വിമാനത്തിനുള്ളില്‍ പുക പരന്നപ്പോഴും യാത്രക്കാര്‍ ബാഗുകള്‍ സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ അവധിദിനം ചെലവിട്ട ശേഷം യുഎസിലേക്ക് പോവുകയായിരുന്നു റിയ.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക