|    May 25 Thu, 2017 9:37 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ദുബയ് വിമാനത്താവളത്തില്‍ ഫീസ് ഏര്‍പ്പെടുത്തി

Published : 11th February 2016 | Posted By: G.A.G

Dubai_Airportദുബയ്:  ദുബയ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരില്‍ നിന്നും 35 ദിര്‍ഹം പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ്ജ് എന്ന പേരില്‍ ഫീസ് ഈടാക്കാന്‍ ദുബയ് എയര്‍പോര്‍ട്ട് അഥോറിറ്റി തീരുമാനിച്ചു. ജൂലയ് 1 മുതല്‍ യാത്ര ചെയ്യുന്നവരില്‍ നിന്നായിരിക്കും ഈ ഫീസ് ഈടാക്കുക. ഏപ്രില്‍ ഒന്ന് മുതല്‍ ബുക്ക് ചെയ്യുന്നവരും ഈ അധിക നിരക്ക് നല്‍കേണ്ടി വരും. ദുബയ് വിമാനത്താവളത്തില്‍ എത്തി ട്രാന്‍സിറ്റില്‍ മറ്റൊരു വിമാനത്തില്‍ കയറി പോകുന്നവര്‍ക്കും ഈ ഫീസ് ബാധകമാണ്. അതേ സമയം ഒരേ വിമാനത്തില്‍ ട്രാന്‍സിറ്റില്‍ വന്നിറങ്ങി പോകുന്നവര്‍ക്കും രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും വിമാന ജോലീക്കാര്‍ക്കും പുതിയ നിരക്ക് ബാധകമല്ല. ടിക്കറ്റിനോടൊപ്പം 35 ദിര്‍ഹം അധിക നിരക്ക് ഈടാക്കാന്‍ ദുബയ് വിമാനത്താവള അഥോറിറ്റി എല്ലാ വിമാന കമ്പനികളെയും അറിയിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day