|    May 25 Thu, 2017 10:42 am
FLASH NEWS

ദുബയ് മുനിസിപ്പാലിറ്റി തീപിടുത്ത പരിശീലനം നല്‍കി

Published : 1st September 2016 | Posted By: mi.ptk

dm-mock-drill

ദുബയ്:  ദുബയ് മുനിസിപ്പാലിറ്റിയുടെ റമൂലിലുള്ള വെയര്‍ഹൗസില്‍ തീപിടുത്തം ഉണ്ടാകുമ്പോള്‍ എന്തെല്ലാം മുന്‍കരുതല്‍ എടുക്കണം തീപിടുത്തത്തില്‍ പെടുന്നവരെ എങ്ങനെ രക്ഷപ്പെടുത്തണം തുടങ്ങിയ കാര്യങ്ങള്‍ നഗരസഭാ ജീവനക്കാരെ ബോധ്യപ്പെടുത്താന്‍ തീപിടുത്ത പരിശീലനം നല്‍കി. ദുബയ് പോലീസ്, ദുബയ് സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സര്‍വ്വീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണാണ് പരിശീലനം നല്‍കിയത്. രാവിലെ 9 മണിക്ക് കെട്ടിടത്തിന് തീപിടിച്ചുണ്ടെന്ന് വ്യാജ പ്രചരണം നടത്തിയാണ് പരിശീലനം നല്‍കിയത്. പരിശീലനം 95 ശതമാനം വിജയമായിരുന്നു. രണ്ട് മിനിറ്റിനകം ആളുകളെ ഒഴിപ്പിച്ച് അസബഌ പോയിന്റില്‍ എത്തിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day