|    Jan 24 Tue, 2017 2:40 am

ദുബയ് മുനിസിപ്പാലിറ്റിയില്‍ ഭരണ തലത്തില്‍ മാറ്റങ്ങള്‍ക്ക് ശൈഖ് മുഹമ്മദിന്റെ ഉത്തരവ്

Published : 30th August 2016 | Posted By: mi.ptk

ദുബയ്: മുനിസിപ്പാലിറ്റിയുടെ സേവന മികവ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ദുബയ് മുനിസിപ്പാലിറ്റിയില്‍ ഭരണ തലത്തില്‍ മാറ്റങ്ങള്‍ക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവ്. മുനിസിപ്പാലിറ്റിയിലെ ഒന്‍പത് ഉന്നത ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ അടക്കമുള്ള തീരുമാനങ്ങള്‍ ഉത്തരവിലുണ്ട്. ഉത്തരവ് ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. എമിറേറ്റിന്റെ വികസന ഘട്ടത്തിന്റെ ചുമതല വഹിക്കാന്‍ പുതുതലമുറ നേതൃത്വത്തെ പര്യമാപ്തമാക്കുകയും ഉപയോക്താക്കള്‍ക്ക് ദുബയ് സര്‍ക്കാര്‍ നിശ്ചയിച്ച ഉന്നത നിലവാരത്തിലുള്ള സേവനങ്ങള്‍ വിവിധ വകുപ്പുകളില്‍ മുഴുവന്‍ സമയവും ലഭ്യമാക്കുകയും ലക്ഷ്യമിട്ടാണ് പുനസ്സംഘടന. തങ്ങളുടെ സേവനകാലത്ത് മുനിസിപ്പാലിറ്റിയില്‍ മാറ്റങ്ങള്‍ക്ക് പരിശ്രമിച്ച നേതൃത്വത്തെ ശൈഖ് മുഹമ്മദ് അഭിനന്ദിക്കുകയും ഭാവി ജീവിതത്തിന് ആശംസകള്‍ നേരുകയും ചെയ്തു.
നിയമകാര്യ വകുപ്പ് എക്‌സി. ഡയറക്ടറും മുനിസിപ്പാലിറ്റി ലീഗല്‍ കൗണ്‍സലറുമായ അബ്ദുല്‍ ഖാദര്‍ അല്‍ ജംസി, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഈസ അല്‍ മയ്ദൂര്‍, ജനറല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ സപ്പോര്‍ട്ട് അസി. ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്‍ കരീം ജുല്‍ഫര്‍, വിവര വിനിമയം സാമൂഹ്യ വിഭാഗം അസി. ജനറല്‍ മാനേജര്‍ ഖാലിദ് അലി അഹമദ് ബിന്‍ സായിദ് അല്‍ ഫലാസി, എന്‍ജിനീയറിങ് ആന്റ് പ്ലാനിങ്  അസി. ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ അബ്ദുല്ല മുഹമ്മദ് റാഫി, പരിസ്ഥിതി പൊതുജനാരോഗ്യ സേവനം അസി. ഡയറക്ടര്‍ ജനറല്‍ എന്‍ജി. സാലിഹ് അമീരി, പരിസ്ഥിതി, ആരോഗ്യ നിരീക്ഷണം, സുരക്ഷ കാര്യങ്ങള്‍ക്കുള്ള അസി. ഡയറക്ടര്‍ ജനറല്‍ സാലിം ബിന്‍ നയില്‍, പബ്ലിക് സെക്ടര്‍ സപ്പോര്‍ട്ട് അസി. ഡയറക്ടര്‍ ജനറല്‍ ഉബൈദ് സാലിം അല്‍ ഷംസി, മുനിസിപ്പാലിറ്റി ബില്‍ഡിങ് മാനേജ്‌മെന്റ് ഡയറക്ടര്‍ എന്‍ജി. ഖാലിദ് മുഹമ്മദ് സാലിഹ് അല്‍ മുല്ല എന്നിവരാണ് പുനസ്സംഘടനയുടെ ഭാഗമായി വിരമിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക