|    Aug 17 Thu, 2017 5:14 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ദുബയ് മറീനയിലെ ഹോട്ടലില്‍ തീപ്പിടിത്തം

Published : 8th August 2017 | Posted By: fsq

 

ദുബയ്: ദുബയ് മറീന പ്രദേശത്ത് വീണ്ടും തീപ്പിടിത്തം. മറീനയിലെ മൂവെന്‍പിക് ഹോട്ടലിലാണ് ഇന്നലെ തീപ്പിടിത്തമുണ്ടായത്. ഹോട്ടലിന്റെ താഴെ നിലയില്‍നിന്ന് തീയുയരുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അപകടത്തെ തുടര്‍ന്ന് താമസക്കാരെയും ജീവനക്കാരെയും മാറ്റിയിട്ടുണ്ട്്്. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി. തീയണക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. അപകടകാരണം വ്യക്തമല്ല. ഒരാഴ്ചയ്ക്കിടെ മറീനയിലുണ്ടാവുന്ന മൂന്നാമത്തെ തീപ്പിടിത്തമാണിത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പാര്‍പ്പിടസമുച്ഛയങ്ങളിലൊന്നായ ടോര്‍ച്ച് ടവറിലും മറ്റൊരു ബഹുനില കെട്ടിടമായ ടൈഗര്‍ടവറിലും കഴിഞ്ഞ ദിവസങ്ങളില്‍ തീപ്പിടിത്തമുണ്ടായിരുന്നു. ടോര്‍ച്ച് ടവറില്‍ 2015ലും തീപ്പിടിത്തമുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക