|    Mar 27 Mon, 2017 2:20 am
FLASH NEWS

ദുബയ് പോലീസ് കാറില്‍ കുടുങ്ങിയ 86 കുട്ടികളെ രക്ഷപ്പെടുത്തി

Published : 17th October 2016 | Posted By: mi.ptk

ദുബയ്:  വാഹനങ്ങളില്‍ കുടുങ്ങി പോയ 86 കുട്ടികളെ ഈ വര്‍ഷം രക്ഷപ്പെടുത്തിയതായി ദുബയ് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ആദ്യത്തെ 9 മാസത്തിനകം 90 കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നതായി ദുബയ് പോലീസിന്റെ റസ്‌ക്യൂ വിഭാഗം ഉപമേധാവി ലെഫ്റ്റനന്റ് കേണല്‍ അഹമ്മദ് ബുര്‍ഖിബ അറിയിച്ചു. രക്ഷപ്പെടുത്തിയ 82 കുട്ടികളും 5 വയസ്സിന് താഴെയുള്ളവരാണ്. നാല് കുട്ടികള്‍ ആറിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ളവരാണ്. ഈ വര്‍ഷം ആദ്യത്തെ 9 മാസത്തിനകം ലിഫ്റ്റില്‍ കുടുങ്ങിയ 225 പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അതേ കാലയളവില്‍ 231 പേരെയാണ് രക്ഷപ്പെടുത്തിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക