|    May 27 Sat, 2017 12:33 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ദുബയ് നഗരത്തില്‍ സിംഹത്തെ കണ്ടെത്തി

Published : 23rd January 2016 | Posted By: swapna en

lion

ദുബയ്:  അല്‍ ബര്‍ഷയിലെ തെരുവുകളില്‍ അലഞ്ഞ് നടക്കുന്ന സിംഹത്തെ കണ്ടെത്തി. സിംഹത്തെ കണ്ട പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ദുബയ് മൃഗശാല അധികൃതരെത്തി ഈ പെണ്‍ സിംഹത്തിനെ കൂട്ടിലാകുകയായിരുന്നു. സിംഹത്തിനെ കണ്ടെത്തിയ പ്രദേശത്തേക്കുള്ള വാഹനങ്ങള്‍ തിരിച്ച്്് വിട്ടാണ് അധികൃതര്‍ സിംഹത്തിനെ പിടികൂടിയത്്. കൂട്ടിലാക്കിയ സിംഹത്തെ ഇന്നലെ രാവിലെ ദുബയ് മൃഗശാലയിലേക്ക് കൊണ്ട് വന്നതായി മൃഗശാല മേധാവി ഡോ. റിസാ ഖാന്‍ പറഞ്ഞു. പേടിച്ചരണ്ട സിംഹം ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചാതായി അദ്ദേഹം പറഞ്ഞു. ആരോ അനധികൃതമായി വീട്ടില്‍ വളര്‍ത്തുന്ന സിംഹമായിരിക്കും ഇതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത് വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് ശിക്ഷാര്‍ഹമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day