|    Feb 20 Tue, 2018 11:07 am
FLASH NEWS
Home   >  News now   >  

ദുബയ് ഓപണ്‍: സിന്ധു ഫൈനലില്‍ പൊരുതി വീണു

Published : 17th December 2017 | Posted By: vishnu vis


ദുബയ്: ദുബയ് ഓപണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധു പൊരുതിത്തോറ്റു. ജപ്പാന്റെ അകാനെ യമഗുച്ചിയോട് 21-15, 12-21, 19-21 എന്ന സ്‌കോറുകള്‍ക്കായിരുന്നു ലോക മൂന്നാം നമ്പര്‍ താരത്തിന്റെ അടിയറവ്. നേരത്തേ, ഇരുവരും മുഖാമുഖമെത്തിയ മല്‍സരത്തില്‍ 21-9, 21-13 എന്ന സ്‌കോറുകള്‍ക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ സിന്ധുവിനെതിരേ മികച്ച റാലികള്‍ പുറത്തെടുത്തതാണ് ജാപ്പനീസ് താരം കിരീടം സ്വന്തമാക്കിയത.് ദുബയ് ഓപണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍ എത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് സിന്ധു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss