|    Jan 20 Fri, 2017 3:03 am
FLASH NEWS

ദുബയ് അപകടം: വിമാന സര്‍വീസ് റദ്ദാക്കല്‍ തുടരുന്നു

Published : 6th August 2016 | Posted By: SMR

ദുബയ്: അപകടത്തില്‍പ്പെട്ട എമിറേറ്റ്‌സ് വിമാനത്തിന്റെ എമര്‍ജന്‍സി ലാന്‍ഡിങിനിടെ കേടുപാടുകള്‍ സംഭവിച്ചതു മൂലം റണ്‍വേയുടെ പ്രവര്‍ത്തനം ഭാഗികം. മൂന്നാം ദിവസമായ ഇന്നലെ മാത്രം 200 വിമാനങ്ങള്‍ റദ്ദാക്കി. സര്‍വീസ് നടത്തുന്ന വിമാനങ്ങളാവട്ടെ സമയക്രമം പാലിക്കുന്നില്ല. റണ്‍വേ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായാലും സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാവാന്‍ ഏതാനും ദിവസങ്ങള്‍കൂടി വേണ്ടിവരും.
ദുബയില്‍നിന്ന് സര്‍വീസ് നടത്തുന്ന 28 വിമാനക്കമ്പനികള്‍ വിവിധ സെക്ടറിലേക്കുള്ള 200 ഓളം ഷെഡ്യൂളുകളാണ്       റ  ദ്ദാക്കിയിരിക്കുന്നത്. ഇതുമൂലം തങ്ങളുടെ 23,000 യാത്രക്കാരെ ബാധിച്ചതായി എമിറേറ്റ്‌സ് വൃത്തങ്ങള്‍ അറിയിച്ചു. ദുബയ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബജറ്റ് വിമാനമായ ഫ്‌ളൈ ദുബയ് 78 സര്‍വീസുകള്‍ റദ്ദാക്കി. രണ്ടു ദിവസമായി എല്ലാ സര്‍വീസുകളും റദ്ദാക്കിയിരുന്ന ഇന്‍ഡിഗോ തങ്ങളുടെ ദല്‍ഹി-ദുബയ് സെക്ടറിലേക്ക് മാത്രമാണു പറന്നത്. എയര്‍ ഇന്ത്യയുടെ ഹൈദരാബാദ്, വിശാഖപട്ടണം, ഡല്‍ഹി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കോഴിക്കോട്ടുനിന്നുള്ള സ്‌പൈസ് ജെറ്റും ഇന്‍ഡിഗോയും റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട്ടുനിന്നുള്ള രണ്ടു സര്‍വീസുകളും, ലക്‌നോ, തിരുച്ചിറപ്പള്ളി, ഡല്‍ഹി, മുംബൈ,  അമൃത്‌സര്‍, ജയ്പൂര്‍ സെക്ടറില്‍നിന്നുള്ള വിമാനങ്ങളും മംഗളൂരു, കൊച്ചി, ഡല്‍ഹി സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടും.
ജെറ്റ് എയര്‍വേയ്‌സിന്റെ മുംബൈയില്‍നിന്നുള്ള മൂന്നു വിമാനങ്ങള്‍ മാത്രമാണ് ദുബയിലേക്ക് സര്‍വീസ് നടത്തിയത്. അതേസമയം, കോഴിക്കോട്ടുനിന്നുള്ള എയര്‍ ഇന്ത്യയുടെ രണ്ട് സര്‍വീസുകളും വൈകിയാണെങ്കിലും സര്‍വീസ് നടത്തുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക