|    Nov 16 Fri, 2018 6:38 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ദുബയില്‍ 7 ദിവസത്തിനകം 10797 പേര്‍ക്ക് പൊതുമാപ്പ് നല്‍കി

Published : 9th August 2018 | Posted By: ke

ദുബയ്: യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പില്‍ ദുബയിലെ സേവന കേന്ദ്രങ്ങളില്‍ നിന്നും 10797 പേര്‍ക്ക് പൊതുമാപ്പ് നടപടികള്‍ പൂര്ത്തീകരിച്ചതായി അല്‍ അവീര്‍ പൊതുമാപ്പ് കേന്ദ്രത്തിന്റെ പ്രത്യേക ചുമലതലയുള്ള ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അല്‍ ഗൈത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ദുബയിലെ അല്‍ അവീര്‍ പൊതുമാപ്പ് സേവന കേന്ദ്രം,വിവിധ അമര്‍ കേന്ദ്രങ്ങള്‍ ,തഹ്‌സീല്‍ സെന്റര്‍ എന്നീ കേന്ദ്ങ്ങള്‍ വഴിയാണ് ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഈ മാസം ഒന്ന് മുതല്‍ 7 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും സേവനങ്ങള്‍ പൂര്‍ത്തിക്കരിച്ചത്. താമസ രേഖകള്‍ ശരിയാക്കി ജീവിതം സുരക്ഷിതമാക്കു എന്ന സന്ദേശത്തില്‍ ആരംഭിച്ച പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വേണ്ടി വിവിധ രാജ്യക്കാരാണ് അവീറിലെ കേന്ദ്രത്തില്‍ ദിവസേന എത്തി കൊണ്ടിരിക്കുന്നത്. അതിനിടയില്‍ അവീര്‍ പൊതുമാപ്പ് കേന്ദ്രത്തില്‍ നിന്ന് 2459 പേര്‍ക്കാണ് എക്‌സിറ്റ് പെര്‍മിറ്റ് (ഔട്ട് പാസ്) ലഭിച്ചത്. ഈ കാലയളവില്‍ താമസ വിസ പുതുക്കിയത് 3422 പേരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .പൊതുമാപ്പ് കേന്ദ്രത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

5 ദിവസം കൊണ്ട് മാത്രം പത്ത് ദശലക്ഷം ദിര്‍ഹത്തിലധികമുള്ള പിഴയാണ് നിയമ ലംഘര്‍ക്ക് ഒഴിവാക്കി കെടുത്തത് .പൊതുമാപ്പ് ദിനങ്ങളില്‍ പുതിയ സ്‌പോണ്‌സറെ കണ്ടത്തി വിസയിലേക്ക് മാറാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിക്കരിച്ചത് 2107 പേരാണ്. അതിനൊപ്പം തന്നെ വിവിധ അമര്‍ സെന്ററുകളില്‍ വഴി പൊതുമാപ്പിന്റെ സേവനം തേടിയത് 2809 അപേക്ഷ കരാണെന്ന് അധിക്യതര്‍ വ്യക്തമാക്കി.ഈ ദിവസങ്ങളില്‍ എല്ലാം മികച്ച സേവനങ്ങളാണ് നിയമലംഘകരായ താമസക്കാര്‍ക്ക് ലഭിച്ചതെന്നും അവര്‍ പത്ര സമ്മേളനത്തില്‍ വെളിപ്പെടുത്തി. അതിനിടയില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യത്തില്‍ നിന്ന് പുറത്തു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലഭിക്കുന്ന എക്‌സിറ്റ് പെര്‍മിറ്റിന്റെ കാലാവധി 21 ദിവസമാണെന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അല്‍ ഗൈത്ത് വ്യക്തമാക്കി.ഇതിന് മുന്‍പ് തന്നെ ആളുകള്‍ അവരുടെ സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

പൊതുമാപ്പിന്റെ സേവനങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങളോടെയാണ് അവീറിലെ ആംനസ്റ്റി സെന്ററില്‍ ഒരിക്കിട്ടുള്ളത്.പൊതുമാപ്പിന്റെ ആദ്യ ദിവസം തന്നെ 1534 അപേക്ഷകരാണ് കേന്ദ്രത്തില്‍ എത്തിയത്. രണ്ടാം ദിവസം എത്തിയത് 2464 പോരാണ്. സായിദ് വര്‍ഷാചരണത്തോടനു ബന്ധിച്ചാണ് വിവിധ കാരണങ്ങളാല്‍ താമസകുടിയേറ്റ രേഖകള്‍ ശരിയാക്കാന്‍ കഴിയാത്തവര്‍ക്ക് സഹായകരമായി രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിയമ ലംഘര്‍ക്ക് പിഴയെ മറ്റു ശിക്ഷാനടപടികളെ ഇല്ലാതെ തന്നെ സുഗമമായി അവരുടെ താമസ രേഖകള്‍ ഇവിടെ നിന്ന് കൊണ്ട് തന്നെ ശരിയാകാനും,അല്ലങ്കില്‍ ആളുകള്‍ക്ക് അവരുടെ സ്വദേശത്തോക്ക് മടങ്ങാനു കഴിയുന്ന രീതിയിലാണ് പൊതുമാപ്പിന്റെ നടപടി ക്രമങ്ങള്‍ ഉള്ളതെന്ന്! ബ്രിഗേഡിയര്‍ ജനറല്‍ പറഞ്ഞു.ഇത്തവണ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വിപുലമായ സൗകര്യങ്ങളാണ് അവീറില്‍ ഏര്‍പ്പെടുത്തിട്ടുള്ളത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി രണ്ട് വലിയ ടെന്റുകളിലാണ് സേവനങ്ങള്‍ നല്‍കുതെന്ന് അദ്ദേഹം അറിയിച്ചു.

അനധികൃത താമസകാര്‍ക്ക് പദവി ശരിയാക്കി രാജ്യത്ത് തുടരാനും അവരുടെ സ്വദേശത്തേക്ക് മടങ്ങാനുമുള്ള സുവര്‍ണ്ണാവസരമാണ് ഇത്തവണത്തെ പൊതുമാപ്പ് മുന്നോട്ടു വെക്കുന്നത്. അത് കൊണ്ട് തന്നെ നിയമ ലംഘര്‍ക്ക് പദവി ശരിയാക്കി സ്വയം സംരക്ഷിക്കാം. എല്ലാം താമസ രേഖ പിഴകളില്‍ നിന്ന് മുക്തമാകാം. രാജ്യത്തോക്ക് തിരിച്ചതുവരവ് നിഷേധിക്കുന്ന സ്റ്റാമ്പ് പതിക്കാതെ തന്നെ രാജ്യത്തില്‍ നിന്ന് പുറത്തുപോകാം,മടങ്ങിയവര്‍ക്ക് ഉടന്‍ യു എ ഇ യിലേക്ക് തന്നെ തിരിച്ചെത്താം .ഇവിടെ നിന്ന് കൊണ്ട് തന്നെ പുതിയ വിസയിലേക്ക് മാറാം, കൂടാതെ മാനവ വിഭവശേഷി എമറാത്തിവല്‍ക്കരണ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വെര്‍ച്വല്‍ ലേബര്‍ മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ ജോലി അവസരവുമുണ്ട്,അതിനൊപ്പം തന്നെ താല്‍ക്കാലിക താമാസനുമതിയും ലഭ്യമാവും .ഈ അവസരങ്ങള്‍ എല്ലാം ഉപയോഗപ്പെടുത്തി നിയമ ലംഘകര്‍ അവരുടെ താമസ രേഖകള്‍ എത്രയും വേഗത്തില്‍ ശരിയാക്കണമെന്ന് അധിക്യതര്‍ അഭ്യര്‍ത്ഥിച്ചു.

അവീറില്‍ എത്താന്‍ ആര്‍ടിഎ പ്രത്യേക ബസ് സര്‍വീസുകള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്. ചിലവ് കുറഞ്ഞ ഭക്ഷണശാല, ക്ലിനിക്ക് സൗകര്യം, സൗജന്യ കുടിവെള്ളം, ജൂസ് എന്നിവ സേവനം തേടിയെത്തുന്നവര്‍ക്ക് കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും പൊതുമാപ്പ് നല്‍കുന്ന ടെന്റില്‍ സേവനസന്നദ്ധരാണ് .വാര്‍ത്ത! സമ്മേളനത്തില്‍ അവീര്‍ പൊതുമാപ്പ് കേന്ദ്രവുമായി സഹകരിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു .ദുബൈ പോലീസ്, ദുബായ് സിവില്‍ഡിഫന്‍സ്, ദുബൈ കോര്‍പ്പറേഷന്‍ ആംബുലന്‍സ് സര്‍വീസസ് ,ആര്‍ടിഎ,മനുഷ്യവിഭവ സ്വദേശിവത്കരണ മന്ത്രാലയം തുടങ്ങിയ വകുപ്പിലെ വിവിധ മേധാവികളുമാണ് പൊതുമാപ്പിന്റെ ചുമതലയുള്ള മേധാവിക്ക് ഒപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത് .പൊതുമാപ്പില്‍ അതോത് വകുപ്പുകള്‍ നല്‍കിയ വിവിധ സേവനങ്ങളും വിവിധ വകുപ്പ് മേധാവികളും വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.അവീറിലെ പൊതുമാപ്പ് സേവന കേന്ദ്രം രാവിലെ 8 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കും. വെള്ളിയും ശനിയും പൊതുമാപ്പ് സേവനം ലഭ്യമാവില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss