|    Jan 21 Sat, 2017 4:22 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ദുബയില്‍ 35,000 അനധികൃത താമസക്കാര്‍ പിടിയില്‍

Published : 3rd September 2016 | Posted By: SMR

dubai-flatsദുബയ്: രാജ്യത്ത് രേഖകളില്ലാതെ അനധികൃതമായി കഴിഞ്ഞിരുന്ന 34,561 പേരെ ദുബയ് പോലിസിന്റെ നുഴഞ്ഞുകയറ്റവിരുദ്ധ സേന പിടികൂടി. പിടികൂടിയവരില്‍ 15,348 പേര്‍ രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവരാണ്. ഇതില്‍ 2,520 സ്ത്രീകളും ഉല്‍പ്പെടും.
കഴിഞ്ഞവര്‍ഷത്തേക്കാളും ഇതില്‍ 1884 പേര്‍ കൂടുതലാണിത്. ബംഗ്ലാദേശികളാണു പിടികൂടിയവരില്‍ ഒന്നാംസ്ഥാനത്ത്. ബംഗ്ലാദേശികളായ 381 സ്ത്രീകളും 6,514 പുരുഷന്‍മാരുമാണു പിടിയിലായത്. 4,232 പാകിസ്താനികളുമുണ്ട്.  പിടികൂടിയവരില്‍ 62 സ്ത്രീകളടക്കം 1164 ഇന്ത്യക്കാരുമുണ്ട്.
ബാക്കിയുള്ളവര്‍ മറ്റ് ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കുമെന്ന് ദുബയ് പോലിസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ മേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സുറി പറഞ്ഞു.
പിടിയിലായവരില്‍ 134 പേര്‍ മറ്റ് കേസുകളില്‍ പ്രതികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അനധികൃത താമസക്കാര്‍ക്ക് അഭയമോ ജോലിയോ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ ചുമത്തുകയും വിദേശികളാണെങ്കില്‍ നാട് കടത്തുകയും ചെയ്യും. സ്വദേശികളായ പൗരന്‍മാര്‍ ഇതേ കുറ്റം ചെയ്താല്‍ 6 മാസംവരെ തടവുശിക്ഷയ്ക്കു വിധേയമാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 208 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക