|    Oct 23 Tue, 2018 4:58 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ദുബയില്‍ സഫാരി പാര്‍ക്കിനു തുടക്കമായി

Published : 12th December 2017 | Posted By: mi.ptk

ദുബയ്:  വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷകമായ ആഫ്രിക്കന്‍ മാതൃകയിലുള്ള സഫാരി പാര്‍ക്ക് ദുബയിലും ആരംഭിച്ചു. അവീര്‍ റോഡില്‍ 119 ഹെക്ടര്‍ സ്ഥലത്ത് 1 കോടി ദിര്‍ഹം ചിലവിട്ട്  നിര്‍മ്മിച്ചിരിക്കുന്ന ഈ പാര്‍ക്കില്‍ 250 വ്യത്യസ്ഥ വിഭാഗത്തില്‍ പെട്ട 2500 മൃഗങ്ങളെയാണ് ഒരുക്കിയിരിക്കുന്നത്.

2020 ആകുമ്പോഴേക്കും ഇത് 5000 ആക്കി ഉയര്‍ത്തുമെന്ന് ഉല്‍ഘാടനം നിര്‍വ്വഹിച്ച ദുബയ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഹുസ്സൈന്‍ ലൂത്ത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഏഷ്യന്‍ വില്ലേജ്, ആഫ്രിക്കന്‍ വില്ലേജ്, സഫാരി വില്ലേജ്, അറേബ്യന്‍ വില്ലേജ് എന്നീ വിഭാഗങ്ങളാക്കി തിരിച്ചാണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. വിവിധ വാഹനങ്ങളിലായി മൃഗങ്ങള്‍ വസിക്കുന്ന കേന്ദ്രങ്ങളിലൂടെയാണ് സന്ദര്‍ശകര്‍ക്ക് കാണാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ ഡ്രൈവ് ത്രൂ ചീങ്കണ്ണിപ്പാര്‍ക്കി, വെള്ളത്തിനിടയിലൂടെ ഹിപ്പപ്പൊട്ടമസിനെ നോക്കാനുള്ള സൗകര്യം വാദി പാര്‍ക്ക് എന്നിവയല്ലാം ദുബയ് സഫാരിയുടെ മാത്രം പ്രത്യേകതയാണ്. മുതിര്‍ന്നവര്‍ക്ക് 85 ഉം കുട്ടികള്‍ക്ക് 30 ദിര്‍ഹവുമാണ് ഫീസ്, അംഗവൈകല്യമുള്ളവര്‍ക്കും 3 വയസ്സിന് താഴെയുള്ളവര്‍ക്കും സൗജന്യ പ്രവേശനമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss