|    Apr 29 Sat, 2017 11:01 am
FLASH NEWS

ദുബയില്‍ വൈദ്യുതാഘാതമേറ്റ യുവാവ് മരിച്ചു

Published : 30th November 2016 | Posted By: SMR

തിരുവല്ല: ദുബയില്‍ വൈദ്യുതാഘാതമേറ്റ് ചികില്‍സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ഓതറ കോഴിമല പ്രദീപ് ഭവനില്‍ പരേതനായ ഗോപിനാഥന്റെ മകന്‍ കെ ജി പ്രദീപ്(40) ആണ് ദുബയില്‍ മരിച്ചത്. എ/സി മെക്കാനിക്ക് ആയിരുന്ന പ്രദീപിന് ജോലിക്കിടെ കഴിഞ്ഞ സപ്തംബര്‍ 22നാണ് ഷോക്കേറ്റത്. അപക ടത്തെ തുടര്‍ന്ന് അവിടെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പ്രദീപ് കഴിഞ്ഞ 16നാണ് മരിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോഴിമലയിലെ വീട്ടുവളപ്പില്‍. ലീന ഭാര്യയും, ലാവണ്യ, വിശ്വജിത്ത് മക്കളുമാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day