|    Jan 16 Mon, 2017 10:47 pm
FLASH NEWS

ദുബയില്‍ വാനഹാപകടം; മലയാളിയടക്കം 7 പേര്‍ മരിച്ചു, 13 പേര്‍ക്ക് പരിക്ക്

Published : 26th July 2016 | Posted By: mi.ptk

dubai-accident-7dead

ദുബയ്:  എമിറേറ്റ്‌സ് റോഡില്‍ ഇന്നു രാവിലെ 8 മണിക്കുണ്ടായ വാഹനാപകടത്തില്‍ മലയാളികടക്കം 7 പേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ഒരാള്‍ എറണാകുളം സ്വദേശി എവിന്‍ കുമാര്‍(29)ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജബല്‍ അലിയിലെ അല്‍ മക്തൂം വിമാനത്താവളത്തിന് സമീപം 70 ടണ്‍ ഭാരമുള്ള പാറക്കല്ലുമായി പോകുകയായിരുന്ന ട്രക്കിന് പിറകില്‍ ജോലിക്കാരുമായി പോകുകയായിരുന്ന ബസ്സിടിച്ചാണ് അപകടം സംഭവിച്ചത്. ഒരു പിക്കപ്പില്‍ തട്ടിയതിനെ തുടര്‍ന്ന് ദേശീയ പാതയിലെ മൂന്നാം നിരയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന്റെ പിറകിലിടിച്ചാണ് അപകടം സംഭവിച്ചത്. ബസ്സിന്റെ ഡ്രൈവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഹൈഡ്രോളിക്ക് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ബസ്സിനകത്ത് കുടുങ്ങി പോയവരെ രക്ഷപ്പെടുത്തിയതെന്ന് ദുബയ് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഖമീസ് അല്‍ മസൈന അറിയിച്ചു.

updating…

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,693 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക