|    Jul 18 Wed, 2018 4:53 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദുബയില്‍ വാഹനാപകടം: മലയാളി യുവതിയും മകളും മരിച്ചു

Published : 14th December 2015 | Posted By: SMR

ദുബയ്: ദുബയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവതിയും മകളും മരിച്ചു. ഭര്‍ത്താവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് എലത്തൂര്‍ വെങ്ങളം സ്വദേശി നാരങ്ങോളി വീട്ടില്‍ റിജാദിന്റെ ഭാര്യയും കൊയിലാണ്ടി അരിക്കുളം ഹമീദ-പോക്കര്‍ ദമ്പതികളുടെ മകളുമായ ഷാനിബ (26), ഇവരുടെ മകള്‍ ഷൈസ ഐറീന്‍ (രണ്ട്) എന്നിവരാണു മരിച്ചത്. പരിക്കേറ്റ റിജാദിനെ ദുബയ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെയായിരുന്നു അപകടം. എമിറേറ്റ്‌സ് റോഡില്‍ ഇവര്‍ സഞ്ചരിച്ച കാറിനു പിന്നില്‍ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. ഷാനിബ ഇന്നലെ രാവിലെയും ഷൈസ വൈകീട്ട് ആശുപത്രിയിലുമാണ് മരിച്ചത്. ഷാനിബയുടെ മയ്യിത്ത് ഇന്നലെ ദുബയില്‍ ഖബറടക്കി. ഷൈസയുടെ മയ്യിത്ത് ഇന്ന് ഖബറടക്കും. ദുബയിലെ അവീറില്‍ സ്വന്തമായി മൊബൈല്‍ ബിസിനസ് നടത്തുകയാണ് റിജാദ്. ഷാനിബയുടെ സഹോദരങ്ങള്‍: ആരിഫ, ശബ്‌ന, മുഹമ്മദ് അലി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss