|    Jul 26 Wed, 2017 8:23 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ദുബയില്‍ വാഹനാപകടം; മലയാളിയടക്കം ഏഴു മരണം

Published : 27th July 2016 | Posted By: SMR

കബീര്‍ എടവണ്ണ

ദുബയ്: എമിറേറ്റ്‌സ് റോഡില്‍ പാറക്കല്ല് വഹിച്ച ട്രക്കും ബസ്സും കൂട്ടിയിടിച്ച് മലയാളി ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. ജബല്‍ അലിയിലെ അല്‍ മക്തൂം വിമാനത്താവളത്തിനു സമീപം ഇന്നലെ രാവിലെ എട്ടോടെയാണു സംഭവം.
ജോലിസ്ഥലത്തേക്ക് ആളുകളുമായി പോവുകയായിരുന്ന ബസ് പിക്കപ്പില്‍ തട്ടി ദേശീയപാതയിലെ മൂന്നാമത്തെ വരിയില്‍ നിര്‍ത്തിയിരുന്ന ട്രക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. എറണാകുളം സ്വദേശി ലത-കുമാരസ്വാമി ദമ്പതികളുടെ മകന്‍ എവിന്‍ കുമാറെന്ന കണ്ണനാണു മരിച്ച മലയാളി. പിതാവിന്റെ സ്ഥാപനത്തില്‍ എന്‍ജിനീയറായി ജോലിചെയ്തിരുന്ന എവിന്‍ ഈയിടെയാണു പുതിയ സ്ഥാപനത്തിലേക്കു മാറിയത്. അവിവാഹിതനാണ്. ഒരു സഹോദരിയുണ്ട്. ഷാര്‍ജയിലെ അന്‍സാര്‍ മാളിനു സമീപമാണ് ഈ കുടുംബത്തിന്റെ താമസം.
മാതാവ് ലത ദുബയ് ആശുപത്രിയിലെ ജീവനക്കാരിയാണ്. ബസ് ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. വാഹനം വെട്ടിപ്പൊളിച്ചാണു കുടുങ്ങിയവരെ പോലിസ് രക്ഷപ്പെടുത്തിയതെന്ന് ദുബയ് പോലിസ് മേധാവി ലഫ്റ്റനന്റ് ജനറല്‍ ഖമീസ് അല്‍ മസൈന അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക