|    Jan 21 Sat, 2017 2:18 pm
FLASH NEWS

ദുബയില്‍ മയക്കുമരുന്ന് കേസില്‍ 1000 പേര്‍ പിടിയില്‍

Published : 1st July 2016 | Posted By: SMR

ദുബയ്: മയക്കുമരുന്ന് കേസില്‍ ദുബയില്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ മാത്രം 1000 പേര്‍ പിടിയില്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 946 പേരാണ് പിടിയിലായിരുന്നത്.
പിടിയിലായവരില്‍ കൂടുതലും ജിസിസി പൗരന്‍മാരാണ്. 419 പേര്‍ ജിസിസിക്കാരാണ്. 363 പേര്‍ പടിഞ്ഞാറന്‍ രാജ്യക്കാരാെണങ്കില്‍ 195 പേര്‍ മറ്റ് അറബ് രാജ്യക്കാരാണ്. 376 പേര്‍ കുടുങ്ങിയത് മയക്കുമരുന്ന് ഉപയോഗിച്ചതിനാണ്. 31 പേര്‍ മയക്കുമരുന്ന് വ്യാപാരം നടത്തിയതിനും. 94 പേര്‍ മയക്കുമരുന്ന് മാര്‍ക്കറ്റിങ് നടത്തിയതിനും 129 പേര്‍ വിതരണം ചെയ്തതിനും 330 ആളുകള്‍ കൈവശം വെച്ചതിനുമാണ് അകത്തായത്. 17 പേര്‍ മയക്കുമരുന്ന് കടത്തിയതിനാണ് പിടിയിലായത്.
748 കേസുകള്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 686 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞവര്‍ഷം 100 കിലോ മയക്കുമരുന്ന് പിടികൂടിയപ്പോള്‍ ഈ വര്‍ഷം 120 കിലോയാണ് പിടികൂടിയത്.
35.5 കിലോ കഞ്ചാവ്, 33.9 കിലോ കൊക്കെയ്ന്‍, 33.4 കിലോ ഹെറോയിന്‍, 15 കിലോ ഹഷീഷ്, 2.3 കിലോ പോപ്പി ചെടിയുടെ വിത്തുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ദുബയ് മയക്കുമരുന്ന് കടത്തുകാരെ കുറിച്ച് മറ്റു രാജ്യങ്ങള്‍ക്കും വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 11 വെബ്‌സൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക