|    Feb 21 Wed, 2018 1:11 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ദുബയില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടിത്തം

Published : 7th August 2017 | Posted By: fsq

 

ദുബയ്: ദുബയ് മറീനയില്‍ വീണ്ടും ബഹുനില കെട്ടിടത്തില്‍ തീപ്പിടിത്തം. ടൈഗര്‍ ടവര്‍ കെട്ടിടത്തിന്റെ 54ാംനിലയിലാണ് അഗ്നിബാധയുണ്ടായത്. അപകടകാരണം വ്യക്തമല്ല. അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ തീ അണച്ചു. തീപ്പിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. താപനിലയിലുണ്ടായ വര്‍ധനവാണ് അപകടകാരണമായി കണക്കാക്കുന്നത്. ദുബയ് മറീനയിലെ ടോര്‍ച്ച് ടവറില്‍ അടുത്തിടെ തീപ്പിടിത്തമുണ്ടായിരുന്നു. ലോകത്തെ ഏറ്റവും ഉയരമുള്ള പാര്‍പ്പിടസമുച്ഛയങ്ങളിലൊന്നായ ടോര്‍ച്ച് ടവറില്‍ 2015ലും തീപ്പിടിത്തമുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss