|    Mar 28 Tue, 2017 5:52 am
FLASH NEWS

ദുബയില്‍ ബഹുനില കെട്ടിടത്തില്‍ അഗ്നിബാധ

Published : 25th November 2015 | Posted By: G.A.G

fire-regalദുബയ്:  ബിസിനസ്സ് ബേയിലുള്ള ഒരു ബഹുനില കെട്ടിടത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. 32 നിലകളുള്ള വ്യാപാര കെട്ടിടമായ റീഗല്‍ ടവറിന്റെ 26 ാം നിലയില്‍ നിന്നുമാണ് തീ ആളിപ്പടര്‍ന്നത്. 3 പേര്‍ക്ക്്് നിസ്സാരമായി പരിക്കേറ്റിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് ദേരയിലെ സലാഹുദ്ദീന്‍ റോഡിലെ താമസ കെട്ടിടങ്ങള്‍ക്ക് തീ പിടിച്ച് വന്‍ നാശ നഷ്ടം സംഭവിച്ചിരുന്നു. തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് മെട്രോ സര്‍വ്വീസ് വരെ നിര്‍ത്തി വെച്ചിരുന്നു. റീഗല്‍ ടവറില്‍ ഫയര്‍ അലാറം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പരിശീലനത്തിന്റെ ഭാഗമായി ഇടക്കിടെ അലാറം മുഴങ്ങുന്നത് കാരണം ആളുകള്‍ ഗൗരവായി കണ്ടിരുന്നില്ല. പിന്നീട് തീ കണ്ട ആളുകള്‍ അലറി വിളിക്കാന്‍ തുടങ്ങിയപ്പോഴാണ് മറ്റുള്ളവര്‍ക്ക് ഗൗരവം മനസ്സിലായി ഇറങ്ങി പുറത്തേക്കോടിയത്.

സത്്വവ. അല്‍ മനാറ തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘം എത്തിയാണ് തീ അണച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day