|    Dec 11 Tue, 2018 3:34 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ദുബയില്‍ പരിക്കേറ്റ മലയാളിക്ക് 1 കോടി 40 ലക്ഷം രൂപ നഷ്ടപരിഹാരം

Published : 24th November 2018 | Posted By: ke

ദുബയ്: വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ കോട്ടയം മലാപ്പള്ളി സ്വദേശി പീറ്റര്‍ കൊലമല ബാബുവിന് (37) 7 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബയ് കോടതി വിധിച്ചു. ഒരു കോടി 40 ലക്ഷം രൂപക്ക് തുല്യമാണ് ഈ നഷ്ടപരിഹാര തുക. ഷാര്‍ജയിലെ മുസല്ലയില്‍ വെച്ച് റോഡ് മുറിച്ച് കടക്കുമ്പോഴാണ് വാഹനാപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ആദ്യം ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലും പിന്നീട് നാട്ടിലെ ആശുപത്രിയിലും ചികില്‍സിക്കുകയായിരുന്നു. അപകടത്തിന് കാരണക്കാരനായ പാക്കിസ്ഥാനിയുടെ ലൈസന്‍സ് 4 മാസത്തേക്ക് റദ്ദാക്കുകയും 3000 ദിര്‍ഹം പിഴ ശിക്ഷയും നല്‍കിയിരുന്നു. അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയാണ് കേസ് ഏറ്റെടുത്തിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss