|    Aug 20 Sun, 2017 12:03 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ദുബയില്‍ പണവിനിമയ ജീവനക്കാര്‍ 65 ലക്ഷം ദിര്‍ഹവുമായി മുങ്ങി

Published : 1st August 2017 | Posted By: mi.ptk

ദുബയ്: നായിഫില്‍ പ്രവര്‍ത്തിക്കുന്ന ഒരു പണവിനിമയ സ്ഥാപനത്തിലെ പാകിസ്താനികളായ രണ്ട് ജീവനക്കാര്‍ 65 ലക്ഷം ദിര്‍ഹവുമായി മുങ്ങി. അബ്ദുല്‍ റഹിമാന്‍ ബില്‍ഡിംഗിലെ അറ്റ് ലാന്റിസ് എക്‌സ്‌ചെയിഞ്ച് എന്ന സ്ഥാപനം വഴി നാട്ടിലേക്ക് പണം അയച്ച് 10 ദിവസം കഴിഞ്ഞിട്ടും ലഭിക്കാത്തതിനാല്‍ പതിനഞ്ചിലധികം പേര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ദുബയ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്യേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം സ്ഥാപനത്തിന്റെ ഉടമ ഇതുവരെ പരാതി നല്‍കിയിട്ടില്ല. പാകിസ്താനിലേക്ക് രക്ഷപ്പെട്ട രണ്ട് പ്രതികളെയും ലഭിക്കാന്‍ വേണ്ടി പോലീസ് നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക