|    Feb 21 Tue, 2017 6:23 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ദുബയില്‍ നിന്നും നാട്ടിലേക്ക് തിരിച്ച യുവതിയെ കാണാതായി

Published : 1st November 2016 | Posted By: G.A.G

khushboo-new

ദുബയ്:  ഭര്‍ത്താവിനോടപ്പം ദുബയില്‍ നിന്നും ഹൈദരാബാദ് വിമാനത്താവളം വഴി കൊല്‍ക്കൊത്തയിലേക്ക് പോയ യുവതിയെ കാണാതായതായി പരാതി. കൊല്‍ക്കൊത്ത സ്വദേശിനിയായ ഖുശുബു എന്ന 30 കാരിഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്നും അപ്രത്യക്ഷമായതായി  ദുബയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഭര്‍ത്താവ് അഭിനവ് കുമാര്‍ ആദിത്യ ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കി. വിമാനത്താവളത്തില്‍ നിന്നും ടാക്‌സി പിടിച്ച് പോയ ഖുശ്ബു സൈക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള എ.ടി.എം. ല്‍ നിന്നും 10,000 രൂപ പണം പിന്‍വലിച്ചതായും ഹൈദരാബാദ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. യുവതിയുടെ ബന്ധുക്കളുമായി പോലീസ് ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. യാത്രക്കിടിയില്‍ ഇരുവരും തമ്മില്‍ കശപിശ ഉണ്ടായതായി പോലീസ് പറഞ്ഞു. ടോയ്‌ലറ്റില്‍ പോകുകയാണന്ന് പറഞ്ഞാണ് ഭാര്യ തന്റെ അടുത്ത് നിന്ന് പോയതെന്നും ഭര്‍ത്താവ് പോലീസിനോട് പറഞ്ഞിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 269 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക