|    Jul 26 Wed, 2017 8:31 pm
FLASH NEWS
Home   >  Pravasi   >  

ദുബയില്‍ നിന്നും കൊച്ചിയിലേക്ക് ഒരു ഇന്‍ഡിഗോ വിമാനം കൂടി. റിട്ടേണ്‍ ടിക്കറ്റിന് 656 ദിര്‍ഹം

Published : 22nd August 2016 | Posted By: mi.ptk

indigo

ദുബയ്:  ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബജറ്റ് വിമാനമായ ഇന്‍ഡിഗോ ദുബയില്‍ നിന്നും ഒരു സര്‍വ്വീസ് കൂടി ആരംഭിക്കുന്നു. നിലവില്‍ കൊച്ചിയിലേക്ക്്് ഇന്‍ഡിഗോ ഒരു സര്‍വ്വീസ് നടത്തുന്നുണ്ട്്്. അടുത്ത മാസം 26 മുതല്‍ ആരംഭിക്കുന്ന സര്‍വ്വീസിന് 656 ദിര്‍ഹം മുതലാണ് നിരക്കുകള്‍ ആരംഭിക്കുന്നത്. ദുബയില്‍ നിന്നും വെളുപ്പിന് 1.50 ന് പുറപ്പെടുന്ന വിമാനം രാവിലെ 4.35 ന് കൊച്ചിയിലെത്തും അവിടെ നിന്നും രാത്രി 7.20 ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ ഒരു മണിക്ക് ദുബയില്‍ എത്തും. ദുബയില്‍ നിന്നും ചാണ്ഡിഗഡിലേക്കും ഇതേ ദിവസം തന്നെ സര്‍വ്വീസ് ആരംഭിക്കും. ദുബയില്‍ നിന്നും രാവിലെ 6.05 ന് പുറപ്പെടുന്ന വിമാനം പകല്‍ 11.10 ന് ചാണ്ഡിഗഡിലെത്തും അവിടെ നിന്നും വൈകിട്ട് 4.15 ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.20 ന് ദുബയിലെത്തും. 549 ദിര്‍ഹം മുതലാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക