|    Jul 26 Wed, 2017 12:08 pm
FLASH NEWS
Home   >  Pravasi   >  

ദുബയില്‍ ജുമൈറ സെന്ററല്‍ എന്ന മിനി സിറ്റിയും വരുന്നു

Published : 4th September 2016 | Posted By: mi.ptk

ദുബയ്:  ദുബയ് നഗരത്തിന് മറ്റൊരു പൊന്‍തൂവലുമായി മറ്റൊരു മിനി സിറ്റി കൂടി വരുന്നു. ശൈഖ് സായിദ് റോഡിനു സമീപം 47 ദശലക്ഷം ച.അടി വിസ്തീര്‍ണ്ണത്തില്‍ ജുമൈറ സെന്ററല്‍ എന്ന സിറ്റി വരന്നു. യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് മിനി സിറ്റി എന്ന പേരിട്ട് വിളിച്ചാണ് പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 35,000 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന വീടുകളും ഹോട്ടലുകളും മൂന്ന് ഷോപ്പിംഗ് മാളുകളും 33 പാര്‍ക്കുകളും ഈ പ്രദേശത്ത് നിര്‍മ്മിക്കും. സൈക്കിള്‍ യാത്രക്കാര്‍ക്കായി പ്രത്യേക പാതകളും കേബിള്‍ കാറുകളും സ്ഥാപിക്കും. ഇത്തരം നഗരങ്ങള്‍ സൃഷ്ടിക്കുയാണ് ദുബയുടെ ഭാവി പദ്ധതിയെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ഇത്തരം നഗരങ്ങളില്‍ ആശുപത്രികള്‍, ഓഫീസുകള്‍,ഉദ്യാനങ്ങള്‍, പോലീസ് സ്‌റ്റേഷനുകള്‍ ജനങ്ങള്‍ക്കാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളോട് കൂടിയുള്ള നഗരങ്ങളായിരിക്കും നിര്‍മ്മിക്കുകയെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. നഗര വികസന മേഖലയില്‍ നിരന്തരം ഗവേഷണം നടത്തിയാണ് ഈ പദ്ധതിക്ക് രൂപകല്‍പ്പന ചെയ്‌തെന്ന് ദുബയ് ഹോള്‍ഡിംഗ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക