|    Jan 18 Wed, 2017 9:43 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ദുബയില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

Published : 12th September 2016 | Posted By: G.A.G

santhosh-jpg-image-784-410

ദുബയ്:  ദിവസങ്ങളായി കാണാതിരുന്ന മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ് മൈക്കിളിന്റെ (36) മൃതദേഹമാണ് അല്‍ ഖൂസില്‍ ഒരു ട്രാന്‍സ്‌ഫോര്‍മറിനടുത്ത് വെച്ച് കണ്ടെത്തിയത്. മൃതദേഹം മോര്‍ച്ചറിയിലുള്ളതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഈ മാസം മൂന്നിന് സന്ദര്‍ശക വിസയിലെത്തിയ സന്തോഷ് അല്‍ ഖൂസ് മാളിനടത്തുള്ള ഒരു കാറ്ററിംഗ് സ്ഥാപനത്തില്‍ പാചകക്കാരനായി ജോലി നോക്കുകയായിരുന്നു. കാണാതായ ദിവസം മുമ്പ് വരെ രാത്രി ഷിഫ്റ്റില്‍ ജോലി നോക്കിയിരുന്ന സന്തോഷ്്്് പിന്നീട് ജോലിക്ക് ഹാജരാകാകത്തിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നത്. മരണ കാരണം വ്യക്തമല്ല പോലീസ് വിശദമായ അന്യേഷണം ആരംഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 145 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക