|    Jan 23 Mon, 2017 8:11 am
Home   >  Pravasi  >  Gulf  >  

ദുബയില്‍ ഓണ്‍ലൈന്‍ ഗ്രോസറിക്ക് ഗ്രൂണ്‍ ഓണ്‍ലൈന്‍ ആപ്പ്

Published : 17th July 2016 | Posted By: G.A.G

ദുബയ്: ഡിജിറ്റല്‍ വിപ്‌ളവത്തിനൊപ്പം മുന്നേറുന്ന യു.എ.ഇയില്‍ മറ്റൊരു മുന്നേറ്റം കൂടി. ഓണ്‍ലൈനില്‍ ഗ്രോസറി സാധനങ്ങള്‍ വാങ്ങാനുള്ള ആപ്‌ളികേഷനാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിമാന ടിക്കറ്റ് മുതല്‍ ഇലക്‌ട്രോണിക്‌സ്, കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങള്‍ വരെ ഇന്ന് ഡിജിറ്റലൈസേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ആപ്‌ളിക്കേഷന്‍ ഗ്രോസറി മേഖലയിലും വന്നത് ശ്രദ്ധേയമാണ്. ജനജീവിതത്തിന്റെ എല്ലാ മേഖലയിലും ഡിജിറ്റല്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുകയെന്ന യു.എ.ഇ ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കനുസൃതമായാണ് ഇത്.
ഇ-കൊമേഴ്‌സ് പ്‌ളാറ്റ്‌ഫോമില്‍ ഗ്രൂണ്‍ ഓണ്‍ലൈന്‍ ഗ്രോസറി ആപ്പാണ് ലോകത്തെ ആദ്യ ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമായി (കാര്‍ട്ട് കംപാരിസണ്‍) ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടാന്‍ പോകുന്നത്. മികച്ച വിലയില്‍ പരിസരത്തെ ഗ്രോസറി സ്‌റ്റോറുകളില്‍ നിന്ന് പരമാവധി 45 മിനുട്ടിനകം സാധനങ്ങള്‍ വീട്ടിലെത്തുമെന്നും ഇതിന് ഡെലിവറി ചാര്‍ജില്ലെന്നും ഗ്രൂണ്‍ സഹ സ്ഥാപക സാജിദ അബ്ദുല്‍ റഹിമാന്‍ ഇന്നലെ ദുബയില്‍ നടന്ന സമാരംഭ ചടങ്ങില്‍ അറിയിച്ചു. എയര്‍ലൈന്‍ ടിക്കറ്റ് പര്‍ച്ചേസ് ഓപ്ഷന്‍ പോലെയാണ് ‘കാര്‍ട്ട് കംപാരിസണ്‍’. നിലവിലുള്ള മിക്ക ഷോപ്പിംഗ് ആപ്‌ളിക്കേഷനുകളും ഒരു സെഗ്‌മെന്റ് മാത്രം കൈകാര്യം ചെയ്യുന്നതാണ്. എന്നാല്‍, യു.എ.ഇയിലുടനീളം എല്ലാ തരം ഗ്രോസറി ഇനങ്ങളും ഗ്രൂണ്‍ മുഖേന ലഭ്യമാക്കിയിരിക്കുകയാണ് തങ്ങളെന്നും സാജിദ അവകാശപ്പെട്ടു. സൂപര്‍-ഹൈപര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പ് സാധാരണയുള്ളതെങ്കിലും ഇതത്ര കാര്യക്ഷമവും ജനകീയവുമല്ല. അതുകൊണ്ടാണ് സാധാരണക്കാര്‍ക്ക് കൂടി സൗകര്യപ്പെടുന്ന തരത്തില്‍ ചെറിയ ഗ്രോസറികളെ ഉള്‍പ്പെടുത്തിയുള്ള സമ്പ്രദായം ആവിഷ്‌കരിച്ചിരിക്കുന്നത്. യു.എ.ഇയിലുടനീളം 13,000 ഗ്രോസറികള്‍ നിലവിലുണ്ട്. ഓരോ വര്‍ഷവും 500 മില്യന്‍ ഡോളറിലധികം ഇവ ബിസിനസ് ഉണ്ടാക്കുന്നു. ജി.സി.സി അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഇതു വര്‍ഷം തോറും 10 ബില്യന്‍ ഡോളറാണ്. 100 ഗ്രോസറി സ്‌റ്റോറുകള്‍ നിലവില്‍ ഗ്രൂണ്‍ പ്‌ളാറ്റ്‌ഫോമില്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ 6,000 ഗ്രോസറി സ്‌റ്റോറുകള്‍ ശൃംഖലയില്‍ ഉള്‍പ്പെടുന്നതാണ്. ഗ്രൂണ്‍ പ്‌ളാറ്റ്‌ഫോമില്‍ ഏകദേശം 4,000 വ്യത്യസ്ത ഗ്രോസറി ഇനങ്ങള്‍ വെബ്, മൊബൈല്‍ വേര്‍ഷനുകളില്‍ ലഭ്യമാണ്. ലോക നിലവാരത്തിലുള്ള ഗ്രോസറി മൊബൈല്‍ ആപ്പാണ് ഇതെന്നും ഇത് ഭാവിയില്‍ ജി.സി.സിയുലടനീളം വ്യാപിപ്പിക്കുമെന്നും സാജിദ കൂട്ടിച്ചേര്‍ത്തു.
വീട്ടിലെ നിലവിലുള്ള ഉല്‍പന്നങ്ങള്‍ തീരുന്ന മുറക്ക് ആപ്പ് അക്കാര്യം ഉപയോക്താക്കളെ ഓര്‍മിപ്പിക്കുന്നതാണ്. അതിനനുസരിച്ച് പ്രോഗ്രാം ചെയ്യാനാകും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 108 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക