|    Mar 28 Tue, 2017 7:32 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ദുബയില്‍ ഇന്ത്യന്‍ വീട്ടമ്മ തൂങ്ങി മരിച്ചു

Published : 19th July 2016 | Posted By: sdq

ദുബയ്: ഖിസൈസില്‍ ഇന്ത്യക്കാരിയായ വീട്ടമ്മ തൂങ്ങി മരിച്ചു. മൂന്ന് കുട്ടികളുട മാതാവാണ് അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. തൊട്ടടുത്തുള്ള മുറിയില്‍ കുട്ടികള്‍ കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് മാതാവ് കെട്ടിത്തൂങ്ങി മരിച്ചത്. ഭര്‍ത്താവ് പുറത്ത് പോയി വന്നപ്പോള്‍ അടുക്കള തുറക്കാത്തതിനെ തുടര്‍ന്ന് ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് ഭാര്യയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. കുടുംബം നാട്ടിലേക്ക് അവധിക്ക് പോകാനിരിക്കുമ്പോഴാണ് ഈ അനിഷ്ട സംഭവം അരങ്ങേറുന്നത്. ഭര്‍ത്താവിന്റെ കൂടെ നാട്ടില്‍ പോകാനുള്ള തീരുമാനം തര്‍ക്ക വിഷയമാകുകയും ഭാര്യ സ്വയം ജീവനൊടുക്കുകയുമായിരുന്നുവെന്ന് ദുബയ് പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഖലീല്‍ ഇബ്രാഹിം മന്‍സുരി പറഞ്ഞു. ഭാര്യക്ക് നാട്ടില്‍ പോകാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ലെന്ന് ഭര്‍ത്താവ് പറഞ്ഞതായി അദ്ദേഹം പറഞ്ഞു. മൃതദേഹം ദുബയ് പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day