|    Sep 26 Tue, 2017 12:45 pm
Home   >  Todays Paper  >  page 9  >  

ദുതെര്‍തേ ചൈനയില്‍; യുഎസുമായി ഭിന്നതയെന്ന് പ്രഖ്യാപനം

Published : 21st October 2016 | Posted By: SMR

ബെയ്ജിങ്: ഏറെക്കാലം സഖ്യകക്ഷിയായിരുന്ന യുഎസുമായി ഫിലിപ്പീന്‍സിന് ഭിന്നതയെന്നു പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍തേ പ്രഖ്യാപിച്ചു.
ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിങുമായി ബെയ്ജിങില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ദുതെര്‍തേയുടെ പ്രഖ്യാപനം. ചൈനയുമായി നയതന്ത്രബന്ധം ശക്തമാക്കാന്‍ ദുതെര്‍തേ ശ്രമം നടത്തുന്നതിന്റെ സൂചനയാണിത് നല്‍കുന്നത്. തെക്കന്‍ ചൈനാക്കടലില്‍ ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം തുടരുമ്പോഴും പരസ്പരം വിശ്വാസവും സൗഹൃദവും വര്‍ധിപ്പിക്കുമെന്ന് ഇരുനേതാക്കളും വാഗ്ദാനം ചെയ്തു.
സമുദ്രാതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയം ചൈനയും ഫിലിപ്പീന്‍സും തമ്മില്‍ തര്‍ക്കത്തിന് കാരണമല്ലെന്ന് സി ജിന്‍ പിങ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക