|    Jan 19 Thu, 2017 5:39 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ദുഖാന്‍ ഹൈവേയുടെ ഒരു ഭാഗം തുറന്നു

Published : 17th August 2016 | Posted By: SMR

ദോഹ: മാസങ്ങള്‍ നീണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ദുഖാന്‍ ഹൈവേയുടെ 3.3 കിലോമീറ്റര്‍ ഭാഗം വീണ്ടും ഗതാഗതത്തിനായി തുറന്നു. മാള്‍ ഓഫ് ഖത്തറിന് മുന്നിലുള്ള ഭാഗമാണ് തുറന്നത്. ഇരുവശത്തേക്കും നാലു വരികള്‍ വീതമുള്ള ഈ റോഡ് ദോഹയ്ക്കും ശഹാനിയയ്ക്കും ഇടയിലുള്ള യാത്ര എളുപ്പമാക്കും. നിലവില്‍ താല്‍ക്കാലിക പാതയില്‍ കൂടി യാത്ര വഴിതിരിച്ചു വിട്ടിരുന്നു. എന്നാല്‍, സമീപത്തെ റോഡുകളില്‍ പണി പുരോഗമിക്കുന്നതിനാല്‍ ഇപ്പോള്‍ തുറന്ന ഭാഗത്ത് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതാ നിയന്ത്രണം താല്‍ക്കാലികമായി നിലനില്‍ക്കുമെന്ന് അശ്ഗാല്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
മാള്‍ ഓഫ് ഖത്തര്‍ ഒക്ടോബര്‍ 29ന് തുറക്കാനിരിക്കേയാണ് റോഡ് പണി പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തിരിക്കുന്നത്.
സെന്‍ട്രല്‍ ദോഹയെ ശഹാനിയ വഴി പടിഞ്ഞാറന്‍ നഗരവുമായി ബന്ധിപ്പിക്കാനുള്ള 140 കോടി റിയാല്‍ ചെലവില്‍ നിര്‍മിക്കുന്ന ദുഖാന്‍ ഹൈവേ സെന്‍ട്രലിന്റെ ഭാഗമാണ് ഈ ഭാഗത്ത് നടത്തിയ അറ്റകുറ്റപ്പണി. പുനര്‍നിര്‍മിക്കുന്ന അല്‍ജഹാനിയ ഇന്റര്‍ചേഞ്ചിന്റെ ഭാഗമാണ് ഇപ്പോള്‍ തുറന്നിരിക്കുന്ന ഭാഗം. ഈ വര്‍ഷം പണി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ നാല് നില ഇന്റര്‍ചേഞ്ച് പ്രാദേശിക പാര്‍പ്പിട കേന്ദ്രങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, അല്‍റയ്യാന്‍ സ്റ്റേഡിയം എന്നിവയുമായി ബന്ധിപ്പിക്കും. ദുഖാന്‍ സെന്‍ട്രല്‍ ഹൈവേയുടെ പണി 2018 മധ്യത്തോടെ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി മൂന്ന് ഫ്‌ളൈഓവറുകള്‍, സെലിബ്രേഷന്‍ റോഡും ദുഖാന്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡ് എന്നിവയുടെ പണി ഈ വര്‍ഷം ആദ്യം അശ്ഗാല്‍ പൂര്‍ത്തിയാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക