|    Dec 11 Tue, 2018 7:07 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദീപ നിശാന്തിനെതിരേ ഫേസ്ബുക്കില്‍ കൊലവിളി; ബിജെപി ഐടി സെല്‍ അംഗം അറസ്റ്റില്‍

Published : 9th June 2018 | Posted By: kasim kzm

തൃശൂര്‍: അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരേ ഫേസ്ബുക്കില്‍ കൊലവിളി നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ബിജെപി യുടെ ഐടി സെല്ലിലെ അംഗമായ ബിജു നായരെയാണ് തിരുവനന്തപുരത്തുനിന്നു തൃശൂരിലേക്ക് വിളിച്ചുവരുത്തി വെസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 506 പ്രകാരമാണ് കേസെടുത്തതെന്ന് തൃശൂര്‍ വെസ്റ്റ് പോലിസ് പറഞ്ഞു.
കഠ്‌വ വിഷയത്തില്‍ ദീപക് ശങ്കരനാരായണന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ദീപ നിശാന്ത് ഷെയര്‍ ചെയ്തതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് അശ്ലീല വെബ്‌സൈറ്റുകളില്‍ അവരുടെ ഫോണ്‍ നമ്പര്‍ ഷെയര്‍ ചെയ്യുകയായിരുന്നു. അശ്ലീല പരാമര്‍ശങ്ങളും നടന്നു. ഇതിനെതിരെയാണ് ദീപ പോലിസില്‍ പരാതി നല്‍കിയത്. കേസില്‍ ഇതുവരെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജു നായരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
ഫേസ്ബുക്കില്‍ നിന്നു രേഖാപരമായ തെളിവുകള്‍ ലഭിച്ചാല്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവും. സോഷ്യല്‍മീഡിയയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നവര്‍ക്കും സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്കും പോലിസ് നടപടി മുന്നറിയിപ്പാണെന്ന് ദിപ നിശാന്ത് പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss