|    Mar 29 Wed, 2017 3:05 pm
FLASH NEWS

ദീപ കര്‍മാകറിനും ജിത്തു റായിക്കും ഖേല്‍രത്‌ന

Published : 18th August 2016 | Posted By: SMR

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ ജിംനാസ്റ്റികില്‍ മികച്ച പ്രകടനം കാഴ്ചവച്ച ദീപ കര്‍മാകറിനെയും ഷൂട്ടിങ് താരം ജിത്തു റായിയെയും കായികരംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ ചെയ്തു. ഒളിംപിക്‌സ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തേ പട്ടികയിലില്ലാത്ത ദീപയെ പുരസ്‌കാരത്തിനു പരിഗണിച്ചത്. 0.15 പോയിന്റിനാണ് ഒളിംപിക്‌സില്‍ ദീപക്ക് വെങ്കല മെഡല്‍ നഷ്ടപ്പെട്ടത്.
2014ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയതോടെയാണ് ജിംനാസ്റ്റികില്‍ മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയെന്ന ബഹുമതിക്ക് ദീപ അര്‍ഹയായത്. കഴിഞ്ഞവര്‍ഷം ഹിരോഷിമയില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും ഇവര്‍ക്ക് വെങ്കലം ലഭിച്ചിരുന്നു. ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതാണ് ജിത്തു റായിയെ ഖേല്‍രത്‌നക്ക് അര്‍ഹനാക്കിയത്.
കൂടാതെ 15 കായികതാരങ്ങളെ അര്‍ജുന അവാര്‍ഡിനും തിരഞ്ഞെടുത്തിട്ടുണ്ട്. സ്റ്റീപ്ള്‍ ചേസ് താരം ലളിത ബബര്‍, ഹോക്കി താരം വി ആര്‍ രഘുനാഥ്, അമ്പെയ്ത്ത് താരം രജത്ത് ചൗഹാന്‍, ബില്യാര്‍ഡ്‌സ് താരം സൗരവ് കോത്താരി, ക്രിക്കറ്റ് താരം അജിന്‍ക്യ രഹാനെ, ബോക്‌സിങ് താരം ശിവ് ഥാപ, ഷൂട്ടിങ് താരം അപൂര്‍വി ചന്ദേല എന്നിവര്‍ അര്‍ജുന പുരസ്‌കാരം നേടിയവരില്‍ പെടും. മലയാളി കായികതാരങ്ങള്‍ക്ക് പുരസ്‌കാരമില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day