|    Mar 30 Thu, 2017 8:16 am
FLASH NEWS

ദീപ ഇന്നിറങ്ങുന്നു; 100 കോടി ജനതയുടെ പ്രാര്‍ഥനയോടെ

Published : 14th August 2016 | Posted By: SMR

റിയോഡി ജനയ്‌റോ: 52 വര്‍ഷം മുമ്പാണ് ഒളിംപിക്‌സിലെ കായികയിനമായി ജിംനാസ്റ്റിക്‌സിനെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ നീണ്ട അരനൂറ്റാണ്ട് കാലത്തോളം ഈ കായികയിനത്തെ  അകലെനിന്നു മാത്രം നോക്കിക്കാണുവാനായിരുന്നു രാജ്യത്തെ കായികതാരങ്ങളുടെ വിധി. ഈ കാത്തിരിപ്പിനു വിരാമമിട്ട് ജിംനാസ്റ്റിക്‌സ് ബാറില്‍ വിസ്മയം തീര്‍ത്ത് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ലോക കായിക മാമാങ്കത്തിന്റെ കലാശപ്പോരാട്ടത്തിലേക്കു ദീപ കര്‍മാര്‍ക്കറെന്ന ഒരു ഇന്ത്യന്‍ പെണ്‍കൊടി കഴിഞ്ഞദിവസം യോഗ്യതനേടി.
ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സിന്റെ ഫൈനലില്‍ ഇന്നു ദീപ മല്‍സരിക്കാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ കായികലോകവും പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ്. റിയോയിലെ അരീന സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 11നാണ് ഫൈനല്‍.
യോഗ്യതാ റൗണ്ട് മറികടന്നെത്തിയ 10 ലോകോത്തര താരങ്ങള്‍ക്കൊപ്പമാണു ദീപ മല്‍സരിക്കാനെത്തുന്നത്. ലണ്ടന്‍ ഒളിംപിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് അമേരിക്കയുടെ ഗബ്ബി ഡഗ്ലസായിരിക്കും മല്‍സരത്തില്‍ ഏറെ വെല്ലുവിളിയുയര്‍ത്തുന്ന താരം.
ലണ്ടന്‍ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവുകൂടിയായ റഷ്യയുടെ ആലിയ മുസ്തഫിനയും ഇതേയിനത്തില്‍ മല്‍സരിക്കാനെത്തുന്നു. ഇവരെ മറികടന്ന് മെഡലെന്ന ലക്ഷ്യത്തിലേക്കെത്തണമെങ്കില്‍ ദീപയ്ക്ക് കഠിനാധ്വാനം ചെയ്‌തേ തീരൂ.അപ്രതീക്ഷിതമായ ഫൈനല്‍ നേട്ടത്തോടെ ദീപയെത്തുമ്പോള്‍ പക്ഷേ, രാജ്യത്തെ കായിക മേധാവികള്‍ തികഞ്ഞ അവഗണനയാണു ദീപയോടു ചെയ്തതെന്നു ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
തന്റെ ഫിസിയോ സജാദ് അഹ്മദിനെക്കൂടി റിയോയിലേക്കു തനിക്കൊപ്പം അയക്കണമെന്നു നേരത്തെതന്നെ ദീപ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സായി അധികൃതര്‍ ഇക്കാര്യം നിരാകരിക്കുകയായിരുന്നുവെന്നാണു ബന്ധുക്കളുടെ പരാതി. മെഡല്‍ പ്രതീക്ഷകളുമായി രാജ്യത്തു നിന്നും റിയോയിലേക്കു പറന്ന കായികതാരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോഴും മിന്നും പ്രകടനത്തോടെ 22കാരിയായ ഈ ത്രിപുരക്കാരി ഫൈനലിലേക്കു യോഗ്യത നേടുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day