|    Jan 17 Tue, 2017 8:38 pm
FLASH NEWS

ദീപാ നിഷാന്തിന് പിന്തുണയുമായി ചെന്നിത്തല

Published : 9th October 2015 | Posted By: swapna en

തിരുവനന്തപുരം: തൃശൂര്‍ കേരളവര്‍മ കോളജിലെ ബീഫ് ഫെസ്റ്റ് വിവാദത്തില്‍ അധ്യാപിക ദീപാ നിഷാന്തിന് പിന്തുണയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. ബീഫ് ഫെസ്റ്റിന്റെ പേരില്‍ അധ്യാപികയ്‌ക്കെതിരേ നടപടിയെടുക്കരുതെന്നും ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ് അധികൃതരുമായി സംസാരിച്ചിരുന്നതായും പോസ്റ്റില്‍ ചെന്നിത്തല വ്യക്തമാക്കി.

പോസ്റ്റില്‍ പറയുന്നത് ‘തൃശൂര്‍ കേരളവര്‍മ കോളജിലെ ബീഫ് വിവാദം വിഷയത്തില്‍ ദീപ ടീച്ചര്‍ക്കെതിരേ നടപടി എടുക്കരുതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദത്തിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യം മാത്രമാണുള്ളത്.

അതുകൊണ്ടുതന്നെ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടുവെന്നാരോപിച്ച് ടീച്ചറെ ക്രൂശിക്കുന്നത് ശരിയായ നടപടിയല്ല. സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രിന്‍സിപ്പലിനോട് റിപോര്‍ട്ട് ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പി ഭാസ്‌കരന്‍നായര്‍ പറഞ്ഞു’ എന്ന കുറിപ്പോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക