|    Nov 18 Sun, 2018 3:33 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദീപാവലി ദിനത്തില്‍ ഡല്‍ഹിയില്‍ 300ഓളം തീപ്പിടിത്തങ്ങള്‍

Published : 9th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ദീപാവലി ദിനത്തില്‍ 300ഓളം ഫോണ്‍കോളുകള്‍ ലഭിച്ചിരുന്നതായി ഡല്‍ഹി ഫയര്‍ സര്‍വീസസിന്റെ (ഡിഎഫ്എസ്) വെളിപ്പെടുത്തല്‍. അന്നേദിവസം അര്‍ധരാത്രി വരെ 271 കോളുകളും രാവിലെ 8 മണിവരെ 74 കോളുകളും ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. പടക്കം പൊട്ടിയും പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുമാണ് തീപ്പിടിത്തങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതെന്നും അധികൃതര്‍ പറഞ്ഞു. അപകടങ്ങളില്‍ രണ്ടു കുട്ടികള്‍ മരിച്ചിട്ടുണ്ട്. സാദര്‍ ബസാര്‍ പ്രദേശത്തുള്ള ചേരികളിലൊന്നില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് കുട്ടികള്‍ മരിച്ചത്. ഗണേഷ് (10), സ്വാതി (8) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അമ്മ സുമന്‍ (28), സഹോദരന്‍ ധ്രുവ് (5) എന്നിവര്‍ക്ക് 55 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.
മുന്‍വര്‍ഷങ്ങളേക്കാള്‍ തീപ്പിടിത്തവുമായി ബന്ധപ്പെട്ട കേസുകള്‍ കൂടുതലായി ഈ വര്‍ഷം റിപോര്‍ട്ട് ചെയ്തതായും ഡിഎഫ്എസ് അറിയിച്ചു. പടക്കത്തിന്റെ ഉപയോഗം ഇത്തവണ തലസ്ഥാനത്ത് മുന്‍വര്‍ഷത്തേക്കാള്‍ കുറവായിരുന്നു. പടക്ക ഉപയോഗത്തിനും വില്‍പനയ്ക്കും സുപ്രിംകോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഉപഭോഗത്തില്‍ കുറവുവന്നത്. എന്നാല്‍, ധാരാളം നിയമലംഘനങ്ങള്‍ റിപോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss