|    Aug 24 Thu, 2017 10:25 am
Home   >  Todays Paper  >  Page 4  >  

ദീപാവലി ആഘോഷിക്കാന്‍ ഓപറേഷന്‍ തിയേറ്ററിന് അവധി കൊടുത്തു

Published : 29th October 2016 | Posted By: SMR

ആലപ്പുഴ: ദീപാവലി ആഘോഷിക്കാന്‍ ഓപറേഷന്‍ തീയേറ്ററിന് അവധികൊടുത്തത് രോഗികളെ ദുരതത്തിലാക്കി. വണ്ടാനം മെഡിക്കല്‍ കോളജിലാണ് സംഭവം. ദീപാവലി ആഘോഷം മുന്‍നിര്‍ത്തി മെഡിക്കല്‍ കോളജും സൂപ്രണ്ടും പ്രിന്‍സിപ്പലും ഡോക്ടര്‍മാരും അടങ്ങുന്ന ആശുപത്രി മാനേജ്‌മെന്റ് സമിതി ഇന്നും നാളെയും ഓപറേഷന്‍ തീയേറ്ററിന് അവധി പ്രഖ്യാപിക്കുകയായിരുന്നു.
ഇതോടെ ഓപറേഷന് തയ്യാറായി നിന്നിരുന്ന രോഗികള്‍ ദുരിതത്തിലായി. ആരോഗ്യവകുപ്പിന്റെ അറിവോടെയല്ല മാനേജ്‌മെന്റ് സമിതി ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. നിലവില്‍ ഓപറേഷന് വേണ്ടിയുള്ള രോഗികളുടെ ആധിക്യം കാരണം രണ്ടു മാസം മുമ്പെ തീരുമാനിക്കുന്ന ഓപറേഷനുകളാണ് ഇവിടെ നടന്നുവരുന്നത്.
സംഭവം വിവാദമായതോടെ വിശദീകരണങ്ങളുമായി മെഡിക്കല്‍ കോളജ് അധികൃതര്‍ രംഗത്തുവന്നു. വര്‍ഷത്തില്‍ 12 ദിവസം തീയേറ്ററിന് അവധി നല്‍കാന്‍ വ്യവസ്ഥയുണ്ടെന്നും ഡോക്ടര്‍മാരെല്ലാം അവധിയെടുക്കുന്നതിനാല്‍ ഓപറേഷന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. ഏതൊക്കെ ദിവസങ്ങളിലാണ് അവധി നല്‍കേണ്ടതെന്ന് മാനേജ്‌മെന്റാണ് തീരുമാനിക്കേണ്ടതെന്നും ഇതനുസരിച്ചാണ് അവധി കൊടുത്തത്. ലേബര്‍ റൂമിലെ ഓപറേഷന്‍ തീയേറ്ററിനും അടിയന്തര ഓപറേഷന്‍ തീയേറ്ററിനും അവധിയില്ല. സാധാരണ ഗതിയില്‍ ഞായറാഴ്ച ദിവസങ്ങളില്‍ വലിയ ഓപറേഷനുകള്‍ നടക്കാറില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക