|    Jan 18 Wed, 2017 3:41 pm
FLASH NEWS

ദീപയ്ക്ക് അഭിനന്ദനപ്രവാഹം

Published : 19th April 2016 | Posted By: SMR

മുംബൈ: റിയോ ഒളിംപിക്‌സിനു യോഗ്യത കരസ്ഥമാക്കി രാജ്യത്തിന്റെ അഭിമാനമായ ദീപ കര്‍മാക്കര്‍ക്ക് അഭിനന്ദനപ്രവാഹം. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍, മുന്‍ വെടിക്കെട്ട് ഓപണര്‍ വീരേന്ദര്‍ സെവാഗ്, മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വി വി എസ് ലക്ഷ്മണ്‍, മുന്‍ ലോക ചെസ് ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദ്, ദേശീയ കായികമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ എന്നിവര്‍ ദീപയെ പ്രശംസ കൊണ്ടു മൂടി.
രാജ്യത്തെ യുവ തലമുറയെ പ്രചോദിപ്പിക്കുന്നതാണ് ദീപയുടെ നേട്ടമെന്ന് സചിന്‍ അഭിപ്രായപ്പെട്ടു. ഒളിംപിക്‌സ് യോഗ്യത നേടി ചരിത്രം കുറിച്ച ദീപയ്ക്ക് അഭിനന്ദനങ്ങള്‍. ഒളിംപിക്‌സിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു- സചിന്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ ജിംനാസ്റ്റിക്‌സിനെ കൂടുതല്‍ ഉയരങ്ങളിലെത്തിച്ച ദീപയെക്കുറിച്ചോര്‍ത്ത് രാജ്യം മുഴുവന്‍ അഭിമാനിക്കുന്നതായി കായികമന്ത്രി സൊനോവാള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക