|    May 26 Fri, 2017 10:24 pm
FLASH NEWS

ദീപയും അന്യസംസ്ഥാന തൊഴിലാളിയും സുഹൃത്തുക്കള്‍

Published : 11th May 2016 | Posted By: swapna en

deepa

കൊച്ചി; പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപയ്ക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞത് കള്ളം.ദീപയും അന്യസംസ്ഥാന തൊഴിലാളിയും സുഹൃത്തുക്കളാണെന്ന വിവരം പോലിസിന് ലഭിച്ചു. ഇയാളുമായി ദീപ യാത്ര പോയിട്ടുണ്ട്. മുമ്പ് ദീപ ജോലി ചെയ്ത കട ഉടമയാണ് ദീപയ്ക്ക് ഹിന്ദി അറിയാമെന്ന മൊഴി നല്‍കിയത്. ഇതര സംസ്ഥാനക്കാര്‍ കടയില്‍ വരുമ്പോള്‍ ദീപയാണ് അവരോട് ഹിന്ദിയില്‍ സംസാരിക്കാറെന്നാണ് ഇയാള്‍ പോലിസിന് മൊഴി നല്‍കിയത്. തനിക്ക് ഹിന്ദി അറിയില്ലെന്ന് ദീപ നേരത്തെ പോലിസിന് മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ദീപയ്ക്ക് കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ല എന്ന വിവരവും പോലിസിന് ലഭിച്ചിട്ടുണ്ട്. അമ്മയുടെ സഹോദരനൊപ്പമായിരുന്നു ദീപ താമസിച്ചിരുന്നത്. ഇക്കാലയളവില്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികളുമായി ദീപയ്ക്ക് സുഹൃത്ത് ബന്ധമുണ്ടായിരുന്നു. ഈ സമയങ്ങളില്‍ ദീപ അമ്മയുടെയോ ജിഷയുടെയോ അടുത്തേക്ക് വന്നിരുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day