|    Aug 21 Mon, 2017 5:39 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ദീപക് മിശ്ര സുപ്രിംകോടതി ചീഫ് ജസ്റ്റിസ്‌

Published : 9th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ദീപക് മിശ്രയെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഖെഹാര്‍ വിരമിക്കുന്ന ഈ മാസം 27ന് ദീപക് മിശ്ര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഒറീസ സ്വദേശിയായ മിശ്ര 1977 ഫെബ്രുവരി 14നാണ് അഭിഭാഷകനായി ഔദ്യോഗികജീവിതം തുടങ്ങുന്നത്. 1996ല്‍ ഒറീസ ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിയായി. 1997 മാര്‍ച്ചില്‍  മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് മാറി. 2009 ഡിസംബര്‍ 23നാണ് പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനാവുന്നത്. 2010ല്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2011 ഒക്ടോബര്‍ 10നാണ് സുപ്രിംകോടതി ജഡ്ജിയായി നിയമിതനാവുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക