|    Dec 17 Sun, 2017 10:00 am
FLASH NEWS
Home   >  National   >  

ദീന്‍ ദയാല്‍ ഉപാധ്യായയെ ചോദ്യം ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

Published : 8th October 2016 | Posted By: mi.ptk

ias-shive

ന്യൂഡല്‍ഹി: ഭാരതീയ ജനസംഘ് സ്ഥാപനക നേതാവായ ദീന്‍ദയാല്‍ ഉപാധ്യായയുടെ നേട്ടങ്ങള്‍ ചോദ്യംചെയ്ത് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ഐഎഎസ് ഓഫീസര്‍ക്ക് സ്ഥലം മാറ്റം. ഛത്തീസ്ഗഡിലെ ഐഎഎസ് ഓഫീസറായ ശിവ് ആനന്ദ് തയലിനെയാണ് സ്ഥലം മാറ്റിയത്.
പണ്ഡിറ്റ് ഉപാധ്യായയുടെ പേരിലുള്ള ഗ്രന്ഥങ്ങളോ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടോ അതിലൂന്നിക്കൊണ്ട് ജനപ്രിയ വോട്ടുകള്‍കൊണ്ട് വിജയിച്ച ഒരു തിരഞ്ഞെടുപ്പോ കാണാന്‍ കഴിയില്ലെന്നും എന്താണ് ജനസംഘിന്റെ സ്ഥാപകനായ ദീന്‍ദയാല്‍ ഉപാധ്യായയുടെ നേട്ടങ്ങളെന്ന് അറിയേണ്ടതുണ്ടെന്നുമാണ് ശിവ് ആനന്ദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് വിവാദമായതിന് പിന്നാലെ സ്ഥലംമാറ്റ ഉത്തരവും എത്തി.
അതേസമയം, അതികായരുടെ  വിശ്വാസ്യതയെ ചോദ്യം ചെയ്യുകയല്ല താന്‍ ചെയ്തതെന്നും വായനയുടെയും അന്വേഷണത്തിന്റെയും ഭാഗമായുള്ള സംശയങ്ങള്‍ ഉന്നയിക്കുകമാത്രമാണ് ചെയ്തതെന്നും അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ശിവ് ആനന്ദ് മറ്റൊരു പോസ്റ്റിട്ടു.  എന്നാല്‍ വിവാദമായ പോസ്റ്റ് അദ്ദേഹം ഒഴിവാക്കിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss