|    Jan 19 Thu, 2017 12:22 pm
FLASH NEWS

ദീന്‍ദയാല്‍ ഉപാധ്യായയെ വിമര്‍ശിച്ചു; ഐഎഎസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

Published : 9th October 2016 | Posted By: SMR

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഭാരതീയ ജനസംഘം മുന്‍ നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രവര്‍ത്തനങ്ങളെ പരസ്യമായി ചോദ്യംചെയ്ത ഐഎഎസ് ഓഫിസറെ സ്ഥലംമാറ്റി. ശിവ് ആനന്ദ് തയാലിനെയാണ് സ്ഥലം മാറ്റിയത്. 2012 ഐഎഎസ് ബാച്ച് ഓഫിസറായ ഇദ്ദേഹം ദക്ഷിണ ഛത്തീസ്ഗഡില്‍ സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ജനസംഘം നേതാവായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രവര്‍ത്തനങ്ങളെ  ശിവ് ആനന്ദ് ഫേസ് ബുക്കില്‍ ചോദ്യംചെയ്തത്. തന്റെ പ്രത്യയശാസ്ത്ര നിലപാടുകളുമായി ബന്ധപ്പെട്ട് ദീന്‍ദയാല്‍ പുസ്തകം രചിക്കുകയോ ഒരു തിരഞ്ഞെടുപ്പില്‍പോലും ജയിക്കുകയോ ചെയ്തത് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് തയാലി കുറിച്ചത്.
ആധുനിക ഇന്ത്യയുടെ സ്രഷ്ടാക്കള്‍ എന്ന ചിത്രകാരന്‍ രാംചന്ദ്രഗുഹയുടെ പുസ്തകത്തില്‍ ദീന്‍ദയാലിനെക്കുറിച്ച് പരാമര്‍ശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാദമായതോടെ ശിവ് ആനന്ദ് തയാല്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. കങ്കര്‍ ജില്ലാ പഞ്ചായത്തിലേക്കാണ് തയാലിനെ സ്ഥലംമാറ്റിയത്. തയാലിന്റെ പോസ്റ്റില്‍ ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന് കാരണംകാണിക്കല്‍ നോട്ടീസുമയച്ചിരുന്നു. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമാണ് ഹിന്ദുത്വരുടെ ആചാര്യന്‍മാരെ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമം തുടങ്ങിയത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരില്‍ കേന്ദ്രം വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക