|    Nov 19 Mon, 2018 8:17 am
FLASH NEWS
Home   >  Pravasi  >  Gulf  >  

‘ദി ഡസേര്‍ട്ട് ഗാലറി’ യുഎഫ്‌സി സുവനീര്‍ പ്രകാശനം വ്യാഴാഴ്ച

Published : 6th November 2018 | Posted By: AAK
ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ പ്രവാസി ഫുട്‌ബോള്‍ കൂട്ടായ്മയായ അല്‍ കോബാര്‍ യുനൈറ്റഡ് എഫ്‌സിയുടെ ആറാമത് സുവനീര്‍ ‘ദി ഡസേര്‍ട്ട് ഗാലറി’ നവംബര്‍ 8 വ്യാഴാഴ്ച പ്രകാശനം ചെയ്യും. ദാറുസ്സിഹ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ രാത്രി 8ന് പ്രമുഖ സൗദി ഗായകനും കലാകാരനുമായ ഹാഷിം അബ്ബാസ് ഹസൈനാണ് (ജിമിക്കി കമ്മല്‍ ഫെയിം) പ്രകാശനം നിര്‍വഹിക്കുന്നത്. ചടങ്ങില്‍ സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. യുഎഫ്‌സി പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ സുവനീറില്‍ എം മുകുന്ദന്‍, എ സേതു, യു എ ഖാദര്‍, കാനായി കുഞ്ഞിരാമന്‍, സംവിധായകന്‍ സിദ്ദീഖ്, ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ്, ഡോ. എം ഗംഗാധരന്‍, കമാൽ വരദൂർ, ടി സാലിം, പി എം മായിൻകുട്ടി തുടങ്ങി മലയാള സാഹിത്യത്തിലെ 20ലധികം പ്രമുഖരുടെ വൈവിധ്യമാര്‍ന്ന രചനകളാണ് ഉള്ളത്. തുടര്‍ച്ചയായി ആറാമത് സാഹിത്യോപഹാരമാണ് യുഎഫ്‌സി പ്രവാസി മലയാളി വായനക്കാര്‍ക്കായി സമ്മാനിക്കുന്നത്.
                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss