|    Feb 22 Wed, 2017 10:11 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ദി ഈഗ്ള്‍ ഹണ്‍ട്രസ് ഉദ്ഘാടന ചിത്രം

Published : 16th November 2016 | Posted By: SMR

എം ടി പി റഫീക്ക്

ദോഹ: പിതാവും മകളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ കഥ പറയുന്ന മംഗോളിയന്‍ സാഹസിക ചിത്രമായ ദി ഈഗ്ള്‍ ഹണ്‍ട്രസ് ആണ് ഇത്തവണത്തെ അജ്‌യാല്‍ ചലചിത്രമേളയില്‍ ഉദ്ഘാടന ചിത്രം. ദി ഈഗ്ള്‍ ഹണ്‍ട്രസിന്റെ മിഡില്‍ ഈസ്റ്റ്-ആഫ്രിക്ക(മെന) മേഖലയിലെ ആദ്യ പ്രദര്‍ശനമാണ് അജ്‌യാലില്‍ നടക്കുന്നത്. ഓട്ടോ ബെലിന്റെ ചിത്രം ഈ വര്‍ഷം സുദാന്‍ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്.
നിശ്ചയദാര്‍ഢ്യമുള്ള ഒരു യുവതിയുടെ അഭിനിവേശവും വെല്ലുവിളികള്‍ക്കനുസരിച്ച് പ്രതികരിക്കാനുള്ള മനുഷ്യന്റെ ശേഷിയും ഈ ചിത്രം വരച്ചുകാട്ടുന്നു. പൂര്‍വ്വഗാമികളുടെ പാത പിന്തുടര്‍ന്ന് സ്വര്‍ണപ്പരുന്തിനെ പിടികൂടി പരിശീലിപ്പിക്കുന്ന 13കാരിയായ ഐശോപാനിന്റെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് ദി ഈഗ്ള്‍ ഹണ്‍ട്രസ്.
കഠിന കാലാവസ്ഥയെ അതിജീവിക്കുന്നതിന് മരുഭൂമിയിലെ മംഗോളിയന്‍ ജനതയെ സഹായിച്ചിരുന്നത് സ്വര്‍ണപ്പരുന്തുകളായിരുന്നു.
കുടുംബ ബന്ധത്തിന്റെ മൂല്യങ്ങള്‍ക്കൊപ്പം എല്ലാ വെല്ലുവിളികളെയും അതിജീവിക്കാന്‍ സാധിക്കുന്ന മനുഷ്യ മനസ്സിന്റെ ശേഷിയും വെളിപ്പെടുത്തുന്ന ദി ഈഗ്ള്‍ ഹണ്‍ട്രസിലൂടെ ഇത്തവണത്തെ മേള തുടങ്ങാനാവുന്നതില്‍ സന്തോഷമുണ്ടെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഫാത്തിമ അല്‍റുമൈഹി പറഞ്ഞു. മനോഹരമായ സിനിമാ സാങ്കേതിക വിദ്യയുടെ ഉപയോഗവും ദി ഈഗ്ള്‍ ഹണ്‍ട്രസിന്റെ പ്രത്യേകതയാണ്.
ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ ആനിമേറ്റര്‍ മൈക്കല്‍ ഡുജോക്ക് ഡിവിറ്റിന്റെ ആദ്യ മുഴുനീള ചിത്രമായ ദി റെഡ് ടര്‍ട്ടിലോട് കൂടിയാണ് മേളയ്ക്ക് തിരശ്ശീല വീഴുക.
സംഭാഷണമില്ലാത്ത ഈ ആനിമേഷന്‍ ചിത്രത്തില്‍ പ്രേക്ഷകനെ പിടിച്ചിരുത്തുക പെരസ് ഡെല്‍ മാര്‍സിന്റെ മനോഹര സംഗീതമാണ്. കൊടുങ്കാറ്റില്‍ കപ്പല്‍ തകര്‍ന്ന വിദൂര ദ്വീപില്‍ അകപ്പെടുന്നയാളുടെ കഥയാണിത്. അപകടങ്ങള്‍ പതിയിരുന്ന ദ്വീപില്‍ നിന്ന് രക്ഷപ്പെടുന്നതിന് അയാള്‍ ഒരു ചങ്ങാടം നിര്‍മിക്കുന്നു. എന്നാല്‍, രക്ഷപ്പെടാനുള്ള ഓരോ ശ്രമത്തിലും ചുവന്ന ആമകള്‍(റെഡ് ടര്‍ട്ടില്‍) കൂട്ടം ചേര്‍ന്ന് ചങ്ങാടം തകര്‍ക്കുന്നു. രക്ഷപ്പെടാനുള്ള തന്റെ ശ്രമങ്ങള്‍ തടയുന്ന ആമകളോട് തുടക്കത്തില്‍ വിരോധം തോന്നുന്നുവെങ്കിലും ക്രമേണ അവ തന്നെ സഹായിക്കാന്‍ ശ്രമിക്കുകയാണെന്ന് മനസ്സിലാക്കി പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നു.
ജാപ്പനീസ് ആനിമേഷന്‍ കമ്പനിയായ സ്റ്റുഡിയോ ജിബിലിയുടെ മറ്റ് എല്ലാ ചിത്രങ്ങളെയും പോലെ മനുഷ്യത്വവും അനുകമ്പയുമാണ് ദി റെഡ് ടര്‍ട്ടലിന്റെയും കേന്ദ്ര ബിന്ദു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക