|    Sep 20 Thu, 2018 2:50 pm
FLASH NEWS

ദിശ 2017 കാംപയിന്‍ : അയല്‍ക്കൂട്ട നവീകരണത്തിന് പ്രത്യേക കുടുംബശ്രീ യോഗം

Published : 30th January 2017 | Posted By: fsq

 

തൃശൂര്‍: കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തെ നവീകരിക്കുന്നതിനും സ്വയം വിലയിരുത്തുന്നതിനുമായി ദിശ 2017 കാംപയിന്‍ നടത്തും.
അയല്‍ക്കൂട്ട അംഗസംഘ്യ 50 ലക്ഷമായി ഉയര്‍ത്തുക, വയോജനങ്ങള്‍,ഭിന്നശേഷിയുള്ളവര്‍ ട്രാന്‍ജെന്‍ഡര്‍, ന്യൂനപക്ഷങ്ങള്‍, തീരദേശവാസികള്‍, പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍, പ്രവാസികളായിരുന്നതും ഇപ്പോള്‍ സ്വദേശത്തു സ്ഥിരതാമസമാക്കിയവരുമായ പ്രവാസി കുടുംബങ്ങളിലെ സ്ത്രീകള്‍ എന്നിവരുടെ പരമാവധി അയല്‍ക്കൂട്ട പ്രവേശനം ഉറപ്പാക്കുക, നവകേരള ആക്ഷന്‍ പ്ലാന്‍ ലക്ഷ്യം വെയ്ക്കുന്ന വിശാല ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുക എന്നിവയാണ് കാംപയിനിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
ഒന്നരകോടിയോളം രൂപ പദ്ധതിയ്ക്കായി ചെലവ്‌ചെയ്ത് ജില്ലയില്‍ വനിതകളുടെ നിര്‍മാണ പ്രവര്‍ത്തന സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. പട്ടിക ജാതി മേഖലയില്‍ എല്‍ ഇ ഡി ബള്‍ബ് നിര്‍മിക്കുന്ന യൂണിറ്റ് ആരംഭിക്കും.  റെയില്‍വെ പാര്‍ക്കിങ്, എസി കാത്തിരിപ്പ് കേന്ദ്രത്തിന്റെ ചുമതല എന്നിവയെല്ലാം കുടുംബശ്രീയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു.
കുടുംബശ്രീ മാട്രിമോണിയല്‍, ചാവക്കാട്ടെ കഫേശ്രീ എന്നിവ വിപൂലീകരിക്കാനും പദ്ധതിയുണ്ട്.സംസ്ഥാന സര്‍ക്കാരിന്റെ നവകേരള ആക്ഷന്‍ പ്ലാന്‍, ഹരിതകേരളം, ആര്‍ദ്രം, ലൈഫ് പദ്ധതി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവ ചര്‍ച്ച ചെയ്തു. ഇവയില്‍ കുടുംബശ്രീയ്ക്ക് ഇടപെടാവുന്ന പ്രവര്‍ത്തികള്‍ എറ്റെടുക്കും. ജില്ലയിലെ ഓരോ അയല്‍ക്കൂട്ടത്തിലും സ്‌പെഷ്യല്‍ യോഗം ചേര്‍ന്ന് നവകേരള ആക്ഷന്‍ പ്ലാന്‍ ചര്‍ച്ച ചെയ്തു.
മാള പഞ്ചായത്തിലെ അയല്‍ക്കൂട്ടത്തില്‍ വി ആര്‍ സുനില്‍കുമാര്‍ എം എ ല്‍എ, ഇടവിലങ്ങില്‍ ഇടി ടൈസണ്‍ എംഎല്‍എ തുടങ്ങിയവര്‍ സംബന്ധിച്ചു. അളഗപ്പ നഗര്‍  പട്ടിക ജാതി കോളനികളില്‍ നടത്തിയ പ്രത്യേക അയല്‍ക്കൂട്ടത്തില്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍ ബിബിന്ത് വാസു സംബന്ധിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററ് എംപി ജോസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss