|    Aug 17 Thu, 2017 9:21 am
FLASH NEWS

ദിശ: പഞ്ചായത്ത്തല സമിതികള്‍ രൂപീകരിച്ചു

Published : 23rd November 2016 | Posted By: SMR

ആലത്തൂര്‍:കെ ഡി പ്രസേനന്‍ എംഎല്‍എയുടെ ആലത്തൂര്‍ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടി ‘ദിശ’യുടെ ഭാഗമായി പഞ്ചായത്ത് തല സമിതികള്‍ രൂപീകരിച്ചു. പദ്ധതിയുടെ പ്രവര്‍ത്തനം താഴെത്തട്ടിലേക്ക് എത്തിക്കുന്നതിനുംഅധ്യാപകരിലും രക്ഷിതാക്കളിലും ഉദ്ദേശ ലക്ഷ്യങ്ങള്‍ എത്തിക്കുന്നതിനുമാണ് 7 പഞ്ചായത്തുകളിലും സമിതികള്‍ രൂപീകരിച്ചിരിക്കുന്നത്. ജനപ്രതിനിധികള്‍, പ്രധാനാധ്യാപകര്‍, അധ്യാപകര്‍, പി ടി എ പ്രസിഡന്റുമാര്‍, രക്ഷിതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സമിതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 15നകം വിദ്യാലയ സമിതികള്‍ രൂപീകരിച്ച് വിദ്യാലയ വികസന രേഖ തയ്യാറാക്കി നല്‍കാനും തീരുമാനിച്ചു. വിജയ ശതമാനം ഉയര്‍ത്തുന്നതിനായി പ്രാദേശിക പഠന കേന്ദ്രങ്ങള്‍ക്കും രൂപം നല്‍കും.വിവിധ പഞ്ചായത്തുകളിലായി  കെഡി പ്രസേനന്‍ എം എല്‍ എ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റു മാരായ കവിത മാധവന്‍, സുമാവലി മോഹന്‍ ദാസ് ,എം മായന്‍, ടി ജി ഗംഗാധരന്‍, എം വസന്തകുമാരി, പ്രകാശന്‍, ഇന്ദിര പദ്ധതി കോഓര്‍ഡിനേറ്റര്‍ വി ജെ ജോണ്‍സണ്‍, എം എ അരുണ്‍കുമാര്‍, എല്‍ തോമസ്, എ സലീം അസീസ് എന്നിവര്‍ പങ്കെടുത്തു. ഭാരവാഹികളായി കിഴക്കഞ്ചേരി കവിത മാധവന്‍ ചെയര്‍പേഴ്‌സണ്‍  ,  വി ഓമനക്കുട്ടന്‍ കണ്‍വീനര്‍ വണ്ടാഴി സുമാവലി മോഹന്‍ദാസ് ചെയര്‍മാന്‍ വിജയകുമാര്‍ കണ്‍വീനര്‍ , മേലാര്‍കോട് എം മായന്‍ ചെയര്‍മാന്‍ , കെ എന്‍ കൃഷ്ണകുമാര്‍ കണ്‍വീനര്‍ , ആലത്തൂര്‍ ടി ജി ഗംഗാധരന്‍ ചെയര്‍മാന്‍ , ബിസി മോഹനന്‍ കണ്‍വീനര്‍ , എരിമയൂര്‍ എം വസന്തകുമാരി ചെയര്‍മാന്‍ ,പി പ്രദോഷ് കുമാര്‍ കണ്‍വീനര്‍ , കുഴല്‍മന്ദം പ്രകാശന്‍ ചെയര്‍മാന്‍ കൃഷ്ണകുമാര്‍ കണ്‍വീനര്‍, തേങ്കുറിശ്ശി ഇന്ദിര ചെയര്‍മാന്‍ , കൃഷ്ണന്‍കുട്ടി കണ്‍വീനര്‍ എന്നിവരെ തിരഞ്ഞെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക