|    May 29 Mon, 2017 10:58 pm
FLASH NEWS

ദില്‍ഷന്‍ ലങ്കന്‍ ജഴ്‌സി അഴിച്ചു

Published : 11th September 2016 | Posted By: SMR

കൊളംബോ: ദില്‍സ്‌കൂപ്പുകളുള്ള അവിസ്മരണീയമായ ബാറ്റിങ് വെടിക്കെട്ട് ഇനി ഓര്‍മകളില്‍ മാത്രം. ശ്രീലങ്കയുടെ വെടിക്കെട്ട് ഓപണര്‍  തിലകരത്‌നെ ദില്‍ഷന്‍ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതത്തോട് വിടപറഞ്ഞു.
ഓസീസിനെതിരെ നടന്ന രണ്ടാം ട്വന്റിയിലൂടെയാണ് താരം കളിമതിയാക്കിയത്. അവസാന ഇന്നിങ്‌സില്‍ ഒരു റണ്‍ നേടാനെ താരത്തിനായുള്ളു. എന്നാല്‍ മല്‍സരത്തില്‍ രണ്ടു വിക്കറ്റുകള്‍ ദില്‍ഷന്‍ വീഴ്ത്തി. ഓസീസിനെതിരേ നടന്ന രണ്ടാം ട്വന്റി മല്‍സരത്തിലെ തോല്‍വിയുടെ നിരാശയിലാണ് ശ്രീലങ്കന്‍ ടീം ദില്‍ഷനെ യാത്രയാക്കിയത്.
ആദ്യ ട്വന്റിയിലെ തോല്‍വിക്കുള്ള മറുപടി പറയാനായി കളത്തിലിറങ്ങിയ ലങ്കന്‍ പടയ്ക്ക് വീണ്ടും ഗ്ലെന്‍ മാക്‌സ്‌വെല്‍ അന്തകനാവുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ട് ബാറ്റിങില്‍ 17.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മാക്‌സ് വെല്‍ 29 പന്തില്‍ നിന്ന് 66 റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day