|    Jan 18 Wed, 2017 4:54 am
FLASH NEWS
Home   >  Sports  >  Cricket  >  

ദില്‍ഷന്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നു

Published : 26th August 2016 | Posted By: SMR

കൊളംബോ: ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപണറുമാ യ തിലകരത്‌നെ ദില്‍ഷന്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയു ന്നു. ആസ്‌ത്രേലിയക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ഏകദിന, ട്വന്റി പരമ്പരയോട് കൂടി അന്താരാഷ്ട്ര മല്‍സരരംഗത്തുനിന്ന് വിരമിക്കുമെന്ന് 39കാരനായ താരം അറിയിച്ചു. ഞായറാഴ്ച ധാംബുല്ലയില്‍ നടക്കുന്ന മൂന്നാം ഏകദിനമാണ് ദില്‍ഷന്റെ കരിയറിലെ അവ സാന മല്‍സരം.
അഞ്ച് ഏകദിന മല്‍സരങ്ങളുള്‍പ്പെടുന്നതാണ് പരമ്പര. എന്നാല്‍, പരമ്പരയിലെ അവസാന രണ്ട് മല്‍സരങ്ങള്‍ക്കു കാത്തുനില്‍ക്കാതെ ഏകദിനത്തിനോട് ദില്‍ഷ ന്‍ ഗുഡ്‌ബൈ പറയും.
ഓസീസിനെതിരേ പിന്നീട് നടക്കുന്ന രണ്ട് ട്വന്റി മല്‍സരമാണ് ഓ ള്‍റൗണ്ടറായ ദില്‍ഷന്റെ അവസാന അന്താരാഷ്ട്ര മല്‍സരങ്ങള്‍.
അടുത്ത മാസം ഒമ്പതിന് കൊളംബോയില്‍ നടക്കുന്ന രണ്ടാം  ട്വന്റിയോട് കൂടി ലങ്കയുടെ എക്കാലത്തെയും മി കച്ച ഓപണര്‍മാരിലൊരാളായ ദില്‍ഷന്‍ അന്താരാഷ്ട്ര മല്‍സരരംഗത്ത് നിന്ന് വിരമിക്കും. നേരത്തെ, 2013ല്‍ ബംഗ്ലാദേശിനെതിരായ മല്‍സരത്തോട് കൂടി താരം ടെസ്റ്റിനോട് വിടചൊല്ലിയിരുന്നു. വലംകൈയ  ബാറ്റ്‌സ്മാനായ ദില്‍ഷന്റെ സ്‌ട്രോക്കുകളും ദില്‍ സ്‌കൂപ്പുകളും പ്രശസ്തമാണ്.
1999ല്‍ ബംഗ്ലാദേശിനെതിരായ ഏകദിനത്തിലൂടെയാണ് താരം ശ്രീലങ്കയ്ക്കു വേണ്ടി അരങ്ങേറിയത്. തൊട്ടടുത്ത വര്‍ഷം സിംബാബ്‌വെയ്‌ക്കെതിരേ ദില്‍ഷന്‍ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു.
ടെസ്റ്റില്‍ 5,492ഉം ഏകദിനത്തില്‍ 10,238ഉം ട്വന്റിയില്‍ 1,834ഉം റണ്‍സെടുത്തിട്ടുണ്ട്. ടെസ്റ്റില്‍ 39ഉം ഏകദിനത്തില്‍ 106ഉം ട്വന്റിയി ല്‍ ഏഴും വിക്കറ്റുകള്‍ താരം വീഴ്ത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക