|    Aug 19 Sun, 2018 5:59 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദില്ലി ചലോ ‘ സമരത്തിന് കെജിഎംഒഎയുടെ ഐക്യദാര്‍ഢ്യം

Published : 5th June 2017 | Posted By: fsq

 

തിരുവനന്തപുരം: ആശുപത്രി ആക്രമണങ്ങള്‍ക്കും ആധുനിക വൈദ്യശാസ്ത്രമേഖലയില്‍ തെറ്റായ സര്‍ക്കാര്‍ ഇടപെടലുകള്‍ക്കും എതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാളെ സംഘടിപ്പിക്കുന്ന “ദില്ലി ചലോ’ കാംപയിന് കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചു. അന്നേദിവസം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാവുമെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. മധു വി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. റഊഫ് എ കെ എന്നിവര്‍ അറിയിച്ചു. ആശുപത്രി ആക്രമണങ്ങള്‍ തടയാന്‍ പൊതുജനം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പോലിസ് ജാഗ്രതകാട്ടണമെന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. സങ്കരചികില്‍സ, എംബിബിഎസ് പാസായവര്‍ക്ക് വീണ്ടും നെക്സ്റ്റ് എക്‌സാം, മെഡിക്കല്‍ കൗണ്‍സിലിനെ ശിഥിലമാക്കി എന്‍എംസി കൊണ്ടുവരുക തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ആധുനിക വൈദ്യശാസ്ത്രമേഖലയെ തളര്‍ത്തുമെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞ് പ്രതികരിച്ചില്ലെങ്കില്‍ ദൂരവ്യാപക ഭവിഷ്യത്തുകള്‍ ആരോഗ്യമേഖലയില്‍ ഉണ്ടാവുമെന്നു ഭാരവാഹികള്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss